കാസർഗോഡ്: കളത്തൂരിൽ 30 അടി താഴ്ചയുള്ള കിണറിൽ വീണ നായയെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. കളത്തൂർ സ്വദേശി എൻകെഎം ബെളിഞ്ചയുടെ വീട്ടിലെ കിണറ്റിലാണ് നായ വീണത്. തെരുവ് നായയുടെയും കാട്ടുപന്നികളുടെയും ശല്യം രൂക്ഷമായ പ്രദേശമാണ് കളത്തൂർ. രാത്രിയിൽ നായ്ക്കുട്ടങ്ങൾ പരിസരത്ത് കൂട്ടംകൂടന്നും നിത്യ കാഴ്ചയാണ്.
അർധരാത്രിയിൽ കിണറിൽ വീണ നായയെ ജീവനോടെ ഫയർഫോഴ്സ് സംഘം പുറത്തെടുത്ത് രക്ഷപ്പെടുത്തി. ഉപ്പളയിലെ ഫയർഫോഴ്സ് എസ് ഐ ഒ ബി രാജേഷ് കുമാർ, ഹോം ഗാർഡ് രാഗേഷ്, മഹേഷ് വി, അതുൽ രാവേന്ദ്രൻ, സുഫൈൽ എ എന്നിവരുടെ സംഘമാണ് കിണറിൽ ഇറങ്ങി നായയെ രക്ഷപ്പെടുത്തിയത്.
മലപ്പുറം: സിപിഎം പിബി അംഗം എ വിജയരാഘവനെതിരെ രൂക്ഷ വിമർശനവുമായി തിരൂരിൽ ഫ്ലെക്സ് ബോർഡ്. വർഗീയ വാദികളെ കൂട്ടു പിടിച്ചു പാർട്ടിയെ വിറ്റു കാശാക്കിയ വിജയരാഘവനല്ലേ ശരിക്കും പരനാറിയെന്നാണ് ഫ്ലെക്സ് ബോർഡിലുള്ളത്. വിജയരാഘവനോടല്ലേ കടക്കു പുറത്ത് എന്ന് പറയേണ്ടതെന്നും ബോർഡിൽ പരാമർശമുണ്ട്.
സേവ് സിപിഎം എന്ന പേരിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിറ്റി ജംഗ്ഷൻ, താഴെപ്പാലം എന്നിവിടങ്ങളിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. എസ്ഡിപിഐ നേതാവിനൊപ്പമുള്ള വിജയരാഘവന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ബോർഡ് ഉയർന്ന
ആലപ്പുഴ .അരൂരിൽ മിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു.അരൂർ കോടം തുരുത്ത് സ്വദേശി രവി ആണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.വീടിനു പുറത്തേക്ക് മുറിയിൽ കുളിക്കുന്നതിനായി പോകുമ്പോഴാണ് രവിക്ക് മിന്നലേറ്റത്. ഉടൻ തന്നെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്തനംതിട്ട. കോന്നിയിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഗുഡ്സ് വാഹനം മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. കൊല്ലം പുത്തൂർമുക്ക് സ്വദേശിയായ റോബിൻ സന്തോഷിനെ പട്ടാഴിയിൽ നിന്നാണ് പിടികൂടിയത്.
മോഷ്ടിച്ച ഗുഡ്സ് വാഹനവുമായി പ്രതി പത്തനാപുരത്തെ ബാറിൽ കയറുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. Cctv കേന്ദ്രീകരിച്ചു കോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഒരാഴ്ച മുൻപാണ് കോന്നി ASR ട്രേഡേഴ്സിലെ പ്രശാന്തിന്റെ വാഹനം പ്രതി മോഷ്ടിച്ച് കടന്ന് കളഞ്ഞത്.
സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. ഇന്ന് 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. അതിശക്തമായ മഴയെ തുടർന്ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും നിലവിലുണ്ട്. വരുന്ന അഞ്ച് ദിവസം കൂടി വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ അടക്കം പ്രത്യേക ജാഗ്രത പുലർത്തണം. തീരദേശ മേഖലകളിലും ജാഗ്രത നിർദേശമുണ്ട്. ബംഗാൾ ഉൾക്കടലിന് മുകളിലെ ചക്രവാത ചുഴിയാണ് മഴ കനക്കാൻ കാരണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
തിരുവനന്തപുരം.വയോജന ക്ഷേമ വകുപ്പിന്റെ ചുമതല മന്ത്രി സി പി ജോണിന് നൽകും. കേരളത്തിൽ ആദ്യമായാണ് ഇത്തവണ വയോജനക്ഷേമ വകുപ്പ് രൂപീകരിച്ചത്. യുഡിഎഫിന്റെ ഇന്ദിര ഗ്യാരണ്ടി പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് വയോജനങ്ങൾക്കായി ഒരു വകുപ്പ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.
ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ വകുപ്പ് രൂപീകരണ പ്രഖ്യാപനം ഉണ്ടായി. തുടർന്നാണ് ഇപ്പോൾ സിപി ജോണിന് ചുമതല കൈമാറാൻ തീരുമാനിച്ചത്.
ഓച്ചിറ.ചേന്നല്ലൂർ സി ടി എം ട്രസ്റ്റ് എംപവർ കിഡ്സ് അവാർഡും 2000 കുട്ടികൾക്ക് പഠനോപകരണവിതരണവും നടത്തി .സിആർ മഹേഷ് എം എൽ എ സമ്മേളനം ഉത്ഘാടനം ചെയ്തു. എൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
മെഹർഖാൻ ചേന്നല്ലൂർ (സി റ്റി എം ട്രസ്റ്റ് സെക്രട്ടറി) സ്വാഗതം പറഞ്ഞു. പഠനോപകരണ വിതരണ ഉത്ഘാടനം ഉല്ലാസ് കോവൂർ എം എൽ എ (കുന്നത്തൂർ നിയോജകമണ്ഡലം) നിർവഹിച്ചു. ആദരവ്: ബി എസ് വിനോദ് (ഓച്ചിറ ക്ഷേത്ര ഭരണസമിതി സെക്രട്ടറി) അഡ്വക്കേറ്റ് ഓച്ചിറ എൻ അനിൽകുമാർ:( കേരള ബാർ കൗൺസിൽ അംഗം ) അമ്മ മനസ്സ് അവാർഡ്: സുധർമ ജി എന്നിവർക്ക് ലഭിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ മോഹനൻ , നജീബ് മണ്ണേൽ (ജില്ലാ പഞ്ചായത്ത് മെമ്പർ),ഗീതാ കുമാരി ( ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്),മുബീന നാസിം (ഓച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്) എൻസൈൻ കബീർ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
അമ്മ മനസ് അവാര്‍ഡ് ഉല്ലാസ് കോവൂര്‍ എംഎല്‍എയുടെ മാതാവ് സുധര്‍മ്മയ്ക്ക് ഡോ പരമേശ്വരന് പിള്ള കൈമാറുന്നു
ബി സെവന്തികുമാരി,അശോകൻ കൃഷ്ണപ്രിയ (വാർഡ് മെമ്പർ),ബിനു ജി (വാർഡ് മെമ്പർ) ലീന പ്രവീൺ (വാർഡ് മെമ്പർ),മിനി പൊന്നൻ, എം എസ് ഷൗക്കത്ത്( ആർ എസ് പി സംസ്ഥാന സെക്രട്ടറി) മാലുമേൽ സുരേഷ് (ബിജെപി ജില്ലാ കമ്മിറ്റി അംഗം) പി ബി സത്യദേവൻ (സിപിഐഎം ജില്ലാ കമ്മിറ്റി മെമ്പർ)ഓച്ചിറ താഹ, തഴവ സത്യൻ, ഷംനാദ് ചെറുകര, രാധാകൃഷ്ണപിള്ള കോയിക്കലേത്ത് (എൻഎസ്എസ് കരയോഗം, ജലീൽ കൊട്ടക്കര, സത്താർ കെ എസ് പുരം, അഹമ്മദ് കുഞ്ഞ് ചേന്നല്ലൂർ, സത്താർ ചേന്നല്ലൂർ, സന്തോഷ് വിചാര ,ശാന്തകുമാർ (ചേന്നല്ലൂർ വെയർ ഹൗസ് മാനേജർ) എന്നിവര്‍ പ്രസംഗിച്ചു.
ശാസ്താംകോട്ട. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ് 2024 ഒക്ടോബറിൽ നടത്തിയ DNB റേഡിയേഷൻ ഓങ്കോളജി പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ ശാസ്താംകോട്ട സ്വദേശി ഡോ കേശവ് അജിത് ഫസ്റ്റ് റാങ്കും ഗോൾഡ് മെഡലും കരസ്ഥമാക്കി.
ഡോ.കേശവ്
ബഹു. കേന്ദ്ര ആരോഗ്യ മന്ത്രി J.P നഡ്ഢയിൽ നിന്നുമാണ് അവാർഡ് ഏറ്റുവാങ്ങിയത്. കൊല്ലം ശാസ്താംകോട്ട, മനക്കര,ശ്രീസരോജിൽ കെ.പി. അജിതകുമാറിൻ്റേയും എൻ.കലാശ്രീയുടേയും മകനാണ് ഡോ.കേശവ്. ഡോ. അനു രഘുനാഥാണ് ഭാര്യ.
കൊച്ചി: യഥാർഥത്തിൽ ഒരു മുഖ്യമന്ത്രിയായിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നടൻ മമ്മൂട്ടി. വലിയ ഉത്തരവാദിത്വമാണ് നമ്മുടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ചുമലിൽ എത്തിയിരിക്കുന്നതെന്നും മമ്മൂട്ടിപറഞ്ഞു. ഇത് വളരെ ശ്രദ്ധാപൂർവം ചെയ്യേണ്ട ഒരു പ്രവർത്തിയാണെന്നും മമ്മൂട്ടി വ്യക്തമാക്കി.
മുഖ്യമന്ത്രി വിഡി സതീശന് കൊച്ചി പൗരാവലി നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “നമ്മുടെ ജില്ലയില്‍ നിന്ന് ആദ്യമായിട്ട് ഒരു മുഖ്യമന്ത്രി ഉണ്ടാവുകയാണ്. ഞാന്‍ രണ്ട് മൂന്ന് സിനിമകളില്‍ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. തമിഴ്നാടിന്റെയും ആന്ധ്ര പ്രദേശിന്റെയും കേരളത്തിന്റെയുമൊക്കെ മുഖ്യമന്ത്രിയായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്.
അഭിനയിക്കുന്നത് വളരെ കുറച്ച് കാലത്തേക്ക് ആണ്. അഭിനയം പരിചയം കൊണ്ട് കുറച്ചുകൂടി എളുപ്പമാകുന്ന ഒരു കാര്യവുമാണ്. പക്ഷേ യഥാര്‍ഥത്തില്‍ ഒരു മുഖ്യമന്ത്രിയായി ഇരിക്കുക എന്നുള്ളത് നല്ല ബുദ്ധിമുട്ട് പിടിച്ച പണിയാണ്. വലിയൊരു ഉത്തരവാദിത്വമാണ് നമ്മുടെ മുഖ്യമന്ത്രി ശ്രീ സതീശന് അവര്‍കളുടെ ചുമലില്‍ എത്തിയിരിക്കുന്നത്.
വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ട ഒരു പ്രവര്‍ത്തിയാണ്. എല്ലാത്തരം ജനങ്ങളെയും സന്തോഷിപ്പിക്കുകയും എല്ലാ ജനങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും എല്ലാവരെയും കേള്‍ക്കുകയും അവരോട് സംസാരിക്കുകയും ചെയ്യേണ്ട ഒരു പ്രവര്‍ത്തി തന്നെയാണ്. മന്ത്രിമാരെ നിയന്ത്രിക്കുകയും മന്ത്രിമാരുടെ നേതൃത്വം വഹിക്കുകയും ചെയ്യേണ്ട ചുമതലയാണ്.
ഒരു സംസ്ഥാനത്തിന്റെ എല്ലാ കാര്യങ്ങളുടെയും ചുമതല മുഖ്യമന്ത്രിക്കാണ്. അത് വളരെ നീതിപൂര്‍വ്വം നിര്‍വ്വഹിക്കേണ്ട വരുംകാലങ്ങളിലെ നമ്മുടെ മുഖ്യമന്ത്രിക്ക് എല്ലാ അനുമോദനങ്ങളും അര്‍പ്പിക്കുകയും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഉത്സാഹപൂര്വ്വവും നീതിപൂര്‍വ്വവുമായി നടത്താന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.
ഈ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നന്ദി.”- മമ്മൂട്ടി പറഞ്ഞു. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിൽ കുഞ്ചാക്കോ ബോബനും പങ്കെടുത്തു. മുഖ്യമന്ത്രിയെ മമ്മൂട്ടി പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിക്ക് പുറമേ ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ റോജി എം ജോൺ, വി ഇ അബ്ദുൽ ഗഫൂർ, അനൂപ് ജേക്കബ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. മലയാളത്തിൻറെ മഹാനടൻ മമ്മൂട്ടിയുടെയും കുഞ്ചാക്കോ ബോബന്റെയും അപ്രതീക്ഷിത സാന്നിധ്യം വേദിയിലും സദസ്സിലും ഒരുപോലെ ആവേശമായി.രാജ്യത്തിൻറെ മാതൃകാ നഗരമാക്കി കൊച്ചിയെ മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
കൊച്ചി. പ്രതീക്ഷകളോടെയാണ് കേരളം വിഡി സതീശനെ മുഖ്യമന്ത്രിയായി അവരോധിച്ചതെന്ന് നടൻ മോഹന്‍ലാല്‍. കൊച്ചിയിൽ മുഖ്യമന്ത്രിക്ക് പൗരാവലി ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിനെ നമുക്ക് തുടച്ചു നീക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതീക്ഷകളോടെയാണ് കേരളം അദ്ദേഹത്തെ മുഖ്യമന്ത്രിയായി അവരോധിച്ചത്. ഒരാളെ മുഖ്യമന്ത്രിയാക്കാൻ നാടൊന്നാകെ മുറവിളി കൂട്ടിയ അനുഭവം കേരള ചരിത്രത്തിൽ തന്നെ വിരളമായിരിക്കും. കേരളത്തിന് ഈ ആളെ തന്നെ മുഖ്യമന്ത്രിയായി വേണമെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് ആ ദിവസത്തിലൊക്കെ ഞാൻ ആലോചിച്ചിട്ടുണ്ട്. സത്യസന്ധത, സുതാര്യത.
ബഹുമാനപ്പെട്ട സതീശൻ സാറിന് ഇത് രണ്ടും പ്രകടമാണ്. ജീവിതത്തിൽ എന്തൊക്കെ കൈമോശം വന്നാലും ഇവ രണ്ടും കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു, ആശംസിക്കുന്നു. ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ ഒരു ദേശത്തിന്റെ ഭാഗ്യവാനായ മുഖ്യമന്ത്രിയാണിപ്പോൾ വിഡി സതീശൻ സാർ. മഴയും പുഴകളും കാടും മലയും കടലും ഒരുപോലെ അനുഗ്രഹിച്ച ഒരിടം. കൃഷിയും വാണിജ്യവും കലയും സംസ്കാരവും പരസ്പരം ലയിച്ച നാട്.
തൊഴിലിന്റെ ഭാഗമായി കേരളത്തിലങ്ങോളമിങ്ങോളം യാത്ര ചെയ്യുന്ന ഒരാളാണ് ഞാൻ. അപ്പോഴെല്ലാം ഈ നാടിനെയും അതിന്റെ അമൂല്യമായ സമ്പത്തിനെയും വേണ്ട രീതിയിൽ ഉപയോഗിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടോ എന്ന് ഞാൻ സംശയിച്ചിട്ടുണ്ട്. അതിന്റെ സാധ്യതകളെ ഫലപ്രദമായ തരത്തിൽ വിനിയോഗിക്കാൻ നമുക്ക് സാധിച്ചിട്ടില്ല എന്നാണ് എന്റെ അഭിപ്രായം.
നമ്മുടെ ചരിത്രം, സംസ്കാരം, കല, പ്രാദേശിക ഭംഗികൾ, കാലാവസ്ഥ, വാണിജ്യ വിഭവങ്ങൾ തുടങ്ങി ലോകത്തിന് പ്രിയപ്പെട്ട എത്രയെത്ര കാര്യങ്ങൾ. കുരുമുളക് കൊണ്ടുപോയ വൈദേശിക ശക്തികളോട് ഞങ്ങളുടെ തിരുവാതിര ഞാറ്റുവേല നിങ്ങൾക്ക് കൊണ്ടുപോകാൻ സാധിക്കില്ലല്ലോ എന്ന് പറഞ്ഞ രാജാവിനെ ഓർമ വരുന്നു.
അത്രമേൽ അനുഗ്രഹീതരാണ് നമ്മൾ. കാഴ്ചപ്പാടുള്ള ഒരു ഭരണാധികാരിക്ക് മുന്നിൽ ഒരേസമയം വെല്ലുവിളിയും സാധ്യതകളുമാണിവർ. സാമാന്യത്തിലധികം വായനയും ചിന്തയുമുള്ള സതീശൻ സാറിന് ഇക്കാര്യങ്ങളെല്ലാം എന്നേക്കാൾ നന്നായി അറിയാം. നെഹ്റുവിയൻ സോഷ്യലിസ്റ്റായ സതീശൻ സാർ നെഹ്റുവിനെപ്പോലെ വലിയൊരു സ്വപ്നം കാണുന്ന ആൾ ആകാതെ തരമില്ല.
പരിസര ശുചിത്വത്തെക്കുറിച്ച് ഞാനെപ്പോഴും പറയാറുള്ളതാണ്. മഴയും മഞ്ഞും വെയിലും മാറി മാറി വരുമ്പോൾ എത്രയെത്ര രോഗങ്ങളാണ് കേരളത്തിൽ താവളമടിക്കാറുള്ളത്. ഇതിന് പലതിനും കാരണക്കാർ നമ്മൾ തന്നെയാണ് എന്നതാണ് സത്യം. ഒരു യുദ്ധത്തിൽ മരിക്കുന്നതിനേക്കാൾ മനുഷ്യർ കേരളത്തിലെ റോഡുകളിൽ ഒരു വർഷം മരിക്കുന്നു എന്ന കാര്യം ഒരിടത്ത് ഞെട്ടലോടെ വായിച്ചത് ഞാനോർക്കുന്നു. മരിച്ചവരേക്കാൾ അധികമാണ് ഗുരുതരമായി പരിക്കേറ്റ് വീടുകളിലേക്ക് ഒതുങ്ങി ജീവിതം തകർന്ന് കഴിയുന്നവർ.
അത്രമേൽ അനുഗ്രഹീതരാണ് നമ്മൾ. കാഴ്ചപ്പാടുള്ള ഒരു ഭരണാധികാരിക്ക് മുന്നിൽ ഒരേസമയം വെല്ലുവിളിയും സാധ്യതകളുമാണിവർ. സാമാന്യത്തിലധികം വായനയും ചിന്തയുമുള്ള സതീശൻ സാറിന് ഇക്കാര്യങ്ങളെല്ലാം എന്നേക്കാൾ നന്നായി അറിയാം. നെഹ്റുവിയൻ സോഷ്യലിസ്റ്റായ സതീശൻ സാർ നെഹ്റുവിനെപ്പോലെ വലിയൊരു സ്വപ്നം കാണുന്ന ആൾ ആകാതെ തരമില്ല.
പരിസര ശുചിത്വത്തെക്കുറിച്ച് ഞാനെപ്പോഴും പറയാറുള്ളതാണ്. മഴയും മഞ്ഞും വെയിലും മാറി മാറി വരുമ്പോൾ എത്രയെത്ര രോഗങ്ങളാണ് കേരളത്തിൽ താവളമടിക്കാറുള്ളത്. ഇതിന് പലതിനും കാരണക്കാർ നമ്മൾ തന്നെയാണ് എന്നതാണ് സത്യം. ഒരു യുദ്ധത്തിൽ മരിക്കുന്നതിനേക്കാൾ മനുഷ്യർ കേരളത്തിലെ റോഡുകളിൽ ഒരു വർഷം മരിക്കുന്നു എന്ന കാര്യം ഒരിടത്ത് ഞെട്ടലോടെ വായിച്ചത് ഞാനോർക്കുന്നു. മരിച്ചവരേക്കാൾ അധികമാണ് ഗുരുതരമായി പരിക്കേറ്റ് വീടുകളിലേക്ക് ഒതുങ്ങി ജീവിതം തകർന്ന് കഴിയുന്നവർ.
ഈ രണ്ട് കാര്യങ്ങൾ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് എന്റെ ആകുലതകളായി വയ്ക്കുകയാണ്. ആളെ കൊല്ലുന്ന റോഡുകളിൽ നിന്നും നാടിനെ നശിപ്പിക്കുന്ന മാലിന്യങ്ങളിൽ നിന്നും കേരളത്തെ രക്ഷിക്കാൻ നമുക്ക് സാധിച്ചാൽ അത് വലിയൊരു ചുവടുവയ്പ്പ് ആയിരിക്കും. മറ്റൊന്ന് മയക്കുമരുന്ന് ആണ്. ‘നാർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന് എന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്.
കേരളത്തിലിപ്പോൾ മയക്കുമരുന്ന് ഒഴുകുകയാണ്. നമ്മുടെ കുഞ്ഞുങ്ങളുടെ സ്കൂൾ കവാടത്തിന് മുന്നിൽ വരെ മയക്കുമരുന്ന് എന്ന വിപത്ത് എത്തിയിരിക്കുന്നു. ഉരുക്ക് മുഷ്ഠിയും ദൃഢനിശ്ചയവുമായി സർക്കാർ മുന്നിൽ നിന്നാൽ മയക്കുമരുന്ന് എന്ന വിപത്തിന് നമുക്ക് തുടച്ചു നീക്കാൻ സാധിക്കും. അതിനുള്ള കരുത്ത് ഈ ഗവൺമെന്റിന് ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
കക്ഷി രാഷ്ട്രീയമല്ല, രാഷ്ട്ര ബോധമാണ് എന്നെ എപ്പോഴും നയിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ എല്ലാവരുടേതുമാണ്. സർക്കാരിനും മുഖ്യമന്ത്രിക്കും മാത്രമായി ഇവിടെ വിപ്ലവങ്ങൾ കൊണ്ടുവരാൻ കഴിയില്ലെന്നും എനിക്കറിയാം. അവകാശങ്ങൾക്കൊപ്പം വരുന്ന നിഴലാണ് കടമകൾ.
ഒരു കലാകാരൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും എന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും എന്നത്തേയും പോലെ സതീശൻ സാറിനും അദ്ദേഹത്തിന്റെ സർക്കാരിനും ഞാൻ വാഗ്ദാനം ചെയ്യുന്നു. എന്തിനും തയ്യാറായി കേരളീയർ നിങ്ങൾക്കൊപ്പമുണ്ട്. ഞങ്ങളെ ധീരമായി മുന്നിൽ നിന്ന് നയിക്കുക. പരാധീനതകളെ മറികടക്കാം”. – മോഹൻലാൽ പറഞ്ഞു.