28 C
Kollam
Wednesday 30th September, 2026 | 09:48:35 AM
Home News Breaking News എഐയിൽ അമിത നിയന്ത്രണം വേണ്ട, നിയന്ത്രണം സാങ്കേതിക മുന്നേറ്റത്തിന് തടസം; ഡൊണാൾഡ് ട്രംപ്

എഐയിൽ അമിത നിയന്ത്രണം വേണ്ട, നിയന്ത്രണം സാങ്കേതിക മുന്നേറ്റത്തിന് തടസം; ഡൊണാൾഡ് ട്രംപ്

വാഷിം​ഗ്ടൺ: എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ നിയന്ത്രണങ്ങളിൽ തിടുക്കമില്ല. നിയന്ത്രണങ്ങൾ അമേരിക്കയുടെ സാങ്കേതിക മുന്നേറ്റത്തിന് തടസ്സമാണെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് എഐ കമ്പനികൾക്ക് ശക്തമായ സ്വയം നിയന്ത്രണം വേണമെന്നും കൂട്ടിച്ചേർത്തു.

Also Read: അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന മഞ്ജു വാര്യരുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരൻ ഇന്ന് വിശദീകരണം നൽകും

വൈറ്റ് ഹൗസ് എഐ ഉച്ചകോടിയിൽ പ്രമുഖ ടെക് മേധാവികൾ പങ്കെടുത്തു. മസ്ക്, സക്കർബർഗ്, പിച്ചൈ, ജെൻസൻ ഹുവാങ്, അമോഡെയ്, ബ്രോക്ക്മാൻ, നഡെല്ല, ബെസോസ് ഉൾപ്പെടെയുള്ള ടെക് പ്രമുഖരാണ് പങ്കെടുത്തത്. എഐ മത്സരത്തിൽ അമേരിക്കൻ മേൽക്കൈ നിലനിർത്തണമെന്നും ട്രംപ് പറഞ്ഞു. നിയമപരമായി നിർബന്ധിതമല്ലാത്ത ഒരു സ്വയംനിയന്ത്രണ കരാറിലും എഐ കമ്പനി മേധാവികളും പ്രസിഡന്റ് ട്രംപും ഒപ്പു വച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here