26.5 C
Kollam
Friday 9th October, 2026 | 08:38:47 AM
Home News Breaking News യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി അമേരിക്ക; നടപടി നേരിട്ട്...

യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി അമേരിക്ക; നടപടി നേരിട്ട് ​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾ

വാഷിങ്ടൺ: അമേരിക്കയിലെ ഇന്ത്യൻ ഐടി ജീവനക്കാർക്ക് തിരിച്ചടി. യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് മുൻനിര കമ്പനികളെ ട്രംപ് ഭരണകൂടം വിലക്കി. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പടെ കമ്പനികൾ നടപടി നേരിട്ടു.

Also Read: ഫ്രിഡ്ജിന്റെ ഡോറിൽ മുട്ട സൂക്ഷിക്കാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കണം

എച്ച്-1ബി ​വിസ വ്യവസ്ഥകൾ ദുരുപയോഗം ചെയ്തെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ വിശദീകരണം. മൈക്രോസോഫ്റ്റ്, അഡോബ് തുടങ്ങി ആഗോള ഭീമന്മാർക്കെതിരെയും നടപടിയുണ്ട്. ഇതിൽ അമേരിക്കയെ ഇന്ത്യ പ്രതിഷേധം അറിയിച്ചേക്കും.

അമേരിക്കക്കാർ അല്ലാത്ത ജീവനക്കാർക്ക് ഗ്രീൻ കാർഡ് നൽകുന്ന പദ്ധതിയാണിത്. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്.സി.എൽ, കോഗ്നിസന്റ് തുടങ്ങിയ ഇന്ത്യൻ കമ്പനികൾക്കാണ് വിലക്ക്. ​കാപ്‌ജെമിനി, മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ ആഗോള ഭീമന്മാർക്കെതിരെയും നടപടിയുണ്ട്. ഈ കമ്പനികളിൽ നിന്നുള്ള പുതിയ പി ഇ ആര്‍ എം അപേക്ഷകൾ ഇനി സ്വീകരിക്കില്ല. നിലവിലുള്ള അപേക്ഷകളുടെ തുടർനടപടികൾ നിർത്തി.

അതേസമയം, കമ്പനികൾ ​വിദേശികളെ നിയമിച്ച് അമേരിക്കൻ പൗരന്മാരുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നു എന്നാണ് യുഎസ് വൈസ് പ്രസിഡൻ്റിൻ്റെ വിശദീകരണം. എച്ച്-1ബി വിസക്കാർക്ക് ഗ്രീൻ കാർഡിലേക്ക് മാറാനുള്ള ആദ്യ ഘട്ടമാണ് പി ഇ ആര്‍ എം. വിലക്ക് നിലവിൽ വന്നതോടെ യുഎസിൽ സ്ഥിരതാമസത്തിന് ശ്രമിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ ഐടി ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here