29.6 C
Kollam
Tuesday 17th November, 2026 | 12:19:47 PM
Home News Breaking News സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് മണ്ണാർക്കാട് ഒരുങ്ങി; ഉദ്ഘാടനം ഇന്ന്

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് മണ്ണാർക്കാട് ഒരുങ്ങി; ഉദ്ഘാടനം ഇന്ന്

Advertisement

പാലക്കാട് :സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് മണ്ണാർക്കാട് വേദിയായി. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ജി.യു.പി സ്കൂളിൽ നിന്ന് പ്രധാന വേദിയായ നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസിലേക്ക് 1500 പേർ അണിനിരക്കുന്ന വിളംബര ജാഥയോടെയാണ് തുടക്കം.

തുടർന്ന് മന്ത്രി എൻ. ഷംസുദ്ദീൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. വി.കെ. ശ്രീകണ്ഠൻ എം.പി അധ്യക്ഷത വഹിക്കും. നാളെ മുതൽ 21 വരെയാണ് മത്സരങ്ങൾ.

സാമൂഹിക ശാസ്ത്രമേള എം.ഐ. എച്ച്.എസ്.എസിലാണ്. ഐടി മേള മണ്ണാർക്കാട് എം.ഐ.എച്ച്.എസ്.എസിലും, ഗണിത മേള കല്ലടി എച്ച്.എസ്.എസിലും, പ്രവൃത്തിപരിചയ മേള നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസിലുമാണ് നടക്കുക. സ്കിൽ ഫെസ്റ്റും കരിയർ ഫെസ്റ്റും മണ്ണാർക്കാട് കെഎസ്ആർടിസി ഡിപ്പോയ്ക്ക് എതിർവശത്തുള്ള മിനി മുബാറക് ഗ്രൗണ്ടിലുമാണ്.

മത്സരാർത്ഥികൾക്ക് ആവശ്യമായ താമസം, ഭക്ഷണം, യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അരയങ്ങോട് യൂണിറ്റി സ്കൂളിലാണ് ഭക്ഷണശാല. ഉച്ചഭക്ഷണം അതത് വേദികളിൽ എത്തിക്കും. രാവിലെയും രാത്രിയും യാത്രയ്ക്കായി സ്കൂൾ ബസുകൾ ഉപയോഗപ്പെടുത്തിയുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഗതാഗത നിയന്ത്രണം

ശാസ്ത്രോത്സവം നടക്കുന്ന ദിവസങ്ങളിൽ പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വലിയ ചരക്ക് വാഹനങ്ങൾ ആര്യമ്പാവിൽ നിന്നും പാലക്കാട് ഭാഗത്ത് നിന്ന് വരുന്നവ മുണ്ടൂരിൽ നിന്നും വഴിതിരിച്ചുവിടും.

ചെറുവാഹനങ്ങൾ മണ്ണാർക്കാട് ബൈപ്പാസ് വഴി കടത്തിവിടാനാണ് തീരുമാനം. പ്രധാന ജംഗ്ഷനുകളിലും വേദികളിലേക്കുള്ള റോഡുകളിലും പ്രത്യേക ട്രാഫിക് ഡ്യൂട്ടിയും ഏർപ്പെടുത്തും.

സാമൂഹിക ശാസ്ത്രമേള നടക്കുന്ന മണ്ണാർക്കാട് എം.ഐ. എച്ച്.എസ്.എസിലേക്കുള്ള റോഡ് വൺവേയാക്കി. ഈ റോഡിൽ പ്രവേശിക്കുന്ന വാഹനങ്ങൾ ടിപ്പു സുൽത്താൻ റോഡ് വഴിയാണ് നഗരത്തിൽ എത്തേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here