Advertisement
തിരുവനന്തപുരം: കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കൂളിൽ ജൂനിയർ ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം വൈസ് പ്രിൻസിപ്പാൾ പുഷ്പിത ബി നിർവ്വഹിച്ചു.
സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ഡിജിറ്റൽ സാക്ഷരതയും സാങ്കേതിക അറിവുകളും വളർത്തിയെടുക്കുന്നതിൽ ലിറ്റിൽ കൈറ്റ് ക്ലബ്ബുകൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ചും ഇന്നത്തെ സാങ്കേതിക ലോകത്ത് കുട്ടികളെ സ്വയം പര്യാപ്തരാക്കാനും, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, അനിമേഷൻ, ഹാർഡ്‌വെയർ തുടങ്ങിയ മേഖലകളിൽ ബാലപാഠങ്ങൾ പകർന്നു നൽകാനും ഇത്തരം കൂട്ടായ്മകൾ സഹായിക്കും.
ജൂനിയർ ലിറ്റിൽ കൈറ്റ് മെന്റർ ഡെൻസി ജോൺ, ലിറ്റിൽ കൈറ്റ് മെന്റർ ജയരാജ് വി.ടി, നിത്യ ആർ, സിന്ധു എ.എസ്, അഞ്ജന എസ്.എസ്. എന്നിവർ സംസാരിച്ചു.
ഉദ്‌ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ പ്രത്യേക രക്ഷാകർത്തൃ സംഗമവും സംഘടിപ്പിച്ചു.































