Advertisement
തിരുവനന്തപുരം.എയ്ഡഡ് സ്കൂളുകളിൽ സുപ്രീംകോടതി വിധിക്കുശേഷം കെ-ടെറ്റ് യോഗ്യതയില്ലാത്തവരെ പുറത്താക്കാൻ നിർദ്ദേശം. കെ- ടെറ്റ് യോഗ്യതയില്ലാതെ പ്രമോഷൻ നേടിയവരെ മാതൃ തസ്തികയിലേക്ക് തിരിച്ചയക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്
കഴിഞ്ഞവർഷം സെപ്റ്റംബർ ഒന്നിനാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇതിനുശേഷം നിയമനം ലഭിച്ചവർക്ക് ഉത്തരവ് ബാധകം. പുറത്താക്കൽ നടപടി നേരിടുക സംസ്ഥാനത്തെ 1000ത്തിലധികം എയ്ഡഡ് സ്കൂൾ അധ്യാപകർ
കഴിഞ്ഞദിവസം കെ-ടെറ്റ് യോഗ്യതയില്ലാത്തവർക്ക് നിയമനാംഗീകാരവും പ്രമോഷനും നൽകേണ്ട എന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതിന് പിന്നാലെയാണ് പുതിയ ഉത്തരവ്
യോഗ്യതയില്ലാത്ത അധ്യാപകർക്ക് നേരത്തേ സർക്കാർ അനുവദിച്ചിരുന്ന ഇളവുകൾ ഭേദഗതി ചെയ്താണ് പുതിയ നിർദേശം


































