28.8 C
Kollam
Saturday 31st October, 2026 | 09:57:47 PM
Home News Local ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ ‘ ATHLON 2026’

ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ ‘ ATHLON 2026’

Advertisement



ശാസ്താംകോട്ട: ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ വാർഷിക കായികമേളയായ ‘ അത്ലോണ്‍ 2026’ (ATHLON 2026) സമുചിതമായി ആഘോഷിച്ചു. സ്കൂൾ ഡയറക്ടർ ഫാ. ഡോ. എബ്രഹാം തലോത്തിൽ ആമുഖപ്രഭാഷണം നടത്തി.കായികമേളയിൽ മുഖ്യാതിഥിയായി ശാസ്താംകോട്ട ഡിവൈ.എസ്.പി. അലക്സാണ്ടർ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബോണി ഫേഷ്യാ വിൻസന്റ്റ് നേതൃത്വം നൽകി. “നിങ്ങളിലെ ചാമ്പ്യനെ പുറത്തെടുക്കൂ”എന്ന ആപ്‌തവാക്യമുയർത്തി സംഘടിപ്പിച്ച

മാർച്ച് പാസ്റ്റും തുടർന്ന് പതാക ഉയർത്തലും നടന്നു. ഹെഡ് ഗേൾ അവന്തിക എ. കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മാസ്റ്റർ അൽവിൻ ഷിബുവും നാല് ഹൗസ് പ്രതിനിധികളും ചേർന്ന് കായികദീപം ഏറ്റുവാങ്ങി ദീപശിഖാ പ്രയാണം നടത്തി.അഡ്‌മിനിസ്ട്രേറ്റർ കൊച്ചുമോൾ കെ സാമുവലിന്റെ നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here