26.3 C
Kollam
Friday 30th October, 2026 | 09:53:56 AM
Home Lifestyle Jobs ‘എം.ബി.എക്കാരുടേത് പഴയ ചിന്താഗതി, അഞ്ച് വർഷം മുൻപുള്ള ജോലികൾക്ക് പിന്നാലെ പോകരുത്’; ഓപ്പൺ എ.ഐ സി.ഇ.ഒ

‘എം.ബി.എക്കാരുടേത് പഴയ ചിന്താഗതി, അഞ്ച് വർഷം മുൻപുള്ള ജോലികൾക്ക് പിന്നാലെ പോകരുത്’; ഓപ്പൺ എ.ഐ സി.ഇ.ഒ

Advertisement

നിർമിത ബുദ്ധി തൊഴിൽ മേഖല ഒന്നാകെ മാറ്റിയെഴുതുമ്പോൾ, എം.ബി.എ വിദ്യാർഥികളുടെ കരിയർ ചിന്താഗതികൾക്കെതിരെ വിമർശനവുമായി ഓപ്പൺ എ ഐ സി.ഇ.ഒ സാം ആൾട്ട്മാൻ. അഞ്ച് വർഷം മുമ്പ് ട്രെൻഡിലുണ്ടായിരുന്ന പരമ്പരാഗത തൊഴിൽ വഴികൾക്ക് പിന്നാലെ പോകുന്ന രീതി അവസാനിപ്പിച്ച്, എ.ഐ. തുറന്നുതരുന്ന പുതിയ സാധ്യതകൾ പരിശോധിക്കണമെന്നാണ് ആൾട്ട്മാന്റെ അഭിപ്രായം.

Also Read: സ്ട്രോക്ക് ; അപായസൂചനകൾ തിരിച്ചറിയുക

സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിന് നൽകിയ അഭിമുഖത്തിലാണ് ആൾട്ട്മാൻ നിലപാട് വ്യക്തമാക്കിയത്. ബിസിനസ് സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളുടെ രീതി തന്റെ ‘ക്രോണിക് ഡിസപ്പോയിന്റ്മെന്റ്’ ആണെന്ന് തുറന്നടിച്ചു.

‘എം.ബി.എ വിദ്യാർഥികളോടുള്ള എന്റെ പ്രധാന നിരാശ, പുതിയ എന്തെങ്കിലും പരീക്ഷിക്കുന്നതിന് പകരം അഞ്ച് വർഷം മുമ്പ് ട്രെൻഡിലുണ്ടായിരുന്ന കാര്യങ്ങൾ ചെയ്യാനാണ് അവർ എപ്പോഴും ആഗ്രഹിക്കുന്നത് എന്നതാണ്. പുതിയ വഴികൾ തേടാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്,” – ആൾട്ട്മാൻ പറഞ്ഞു.

സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, കസ്റ്റമർ സർവീസ്, ഫിനാൻസ്, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ എ.ഐ. വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ട്. നിലവിലുള്ള പല ജോലികളും എ.ഐ. കൂടുതൽ കാര്യക്ഷമമാക്കുമെങ്കിലും പുതിയ ബിസിനസ് മാതൃകകൾക്കും കരിയറുകൾക്കും ഇത് വഴിയൊരുക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

റെഡ്ഡിറ്റ് സഹസ്ഥാപകൻ അലക്സിസ് ഒഹാനിയൻ, വ്യവസായി മാർക്ക് ക്യൂബൻ തുടങ്ങിയ പ്രമുഖരും എ ഐ കേന്ദ്രീകൃത ബിസിനസ് ആശയങ്ങളെ പിന്തുണച്ച് നേരത്തെ രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here