29.9 C
Kollam
Thursday 29th October, 2026 | 11:37:30 AM
Home Lifestyle Entertainment എന്താ മോൻ ഇത്ര തന്ത വൈബ് ആയി പോകുന്നെ എന്ന് ചോദിച്ചാൽ എന്റെ ഉത്തരം ഇതാണ്;...

എന്താ മോൻ ഇത്ര തന്ത വൈബ് ആയി പോകുന്നെ എന്ന് ചോദിച്ചാൽ എന്റെ ഉത്തരം ഇതാണ്; മകനെ ആക്ഷേപിക്കുന്നവർക്ക് അമ്മയുടെ മറുപടി

uppum mulakum alsabith s mother beena
Advertisement

ഉപ്പും മുളകിലെ അൽസാബിത്തിനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. അഞ്ചാം വയസ് മുതൽ അഭിനയരംഗത്ത് സജീവമായ അൽസാബിത് ഇന്ന് ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥിയും ആണ്. എന്തുകൊണ്ട് ഈ ചെറിയ പ്രായത്തിൽ ഇത്രയധികം പക്വത, എന്താണ് ഇത്ര തന്ത വൈബ് എന്ന് പലരും പറഞ്ഞു ആക്ഷേപിക്കാറുണ്ട് മകനെ എന്ന് പറയുകയാണ് ‘അമ്മ ബീന. എന്നാൽ അത്തരക്കാർക്ക് ഒറ്റ മറുപടിയാണ് ബീനക്ക് നൽകാൻ ഉള്ളത്. സ്റ്റോറി ഫ്ലിക്സ് മീഡിയയോട് സംസാരിക്കവെയാണ് ബീന മനസ് തുറന്നത്.

പപ്പ പോയ സമയം ഞാനും അവനും കൂടി നാട് വിട്ടുപോവുകയായിരുന്നു. ആന്ധ്രയിലേക്ക് ആണ് പോകുന്നത്. ഒരുതരം ഒളിച്ചോട്ടം. അവിടെ മോനെ ഒന്നാം ക്ലാസിൽ ചേർത്തു. ഞാൻ അവിടെ പഠിപ്പിക്കാനും കയറി. പക്ഷേ ആറുമാസത്തിൽ കൂടുതൽ ഞങ്ങൾക്ക് അവിടെ നില്ക്കാൻ കഴിഞ്ഞില്ല. ഒരുപാട് അനുഭവിച്ചു. ക്ലൈമറ്റ് തന്നെയാണ് വിഷയം ആയത്. ഭയങ്കര ചൂടാണ്. ഭക്ഷണം ആയിരുന്നു പിടിക്കാതെ പോയത്. പച്ചരി ചോറാണ്. അത് കഴിച്ചു ശീലിക്കാത്തതുകൊണ്ട് വലിയ വിഷയം ആയി. ഞാൻ അത് അതീജീവിച്ചു പക്ഷേ മോന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. എപ്പോഴും വയറിന് വിഷയം ആയി, ആഴ്ചയിൽ എന്നും പനി വരുന്നു. അങ്ങനെ ആകെ വിഷയങ്ങൾ ആയപ്പോൾ ഞങ്ങൾ പിന്നെയും നാട്ടിൽ വന്നു, അപ്പോഴേക്കും വീട് ജപ്തി ചെയ്യുന്ന അവസ്ഥ ഒക്കെ ആയി. ഒരു കടയിൽ ജോലിക്ക് കേറി എങ്കിലും ബാധ്യതകൾക്ക് മീതെ ബാധ്യതകൾ ആയിരുന്നു. ബാധ്യതകൾ തീർക്കാൻ അപ്പോ കഴിയുമായിരുന്നില്ല, ആഹാരത്തിന് ഉള്ള വഴി മാത്രം ഞങ്ങൾ തേടി.

ആ സമയത്താണ് മോന് ആദ്യം ഒരു സിനിമ കിട്ടുന്നത്, അതിന് ഞങ്ങൾക്ക് ആദ്യമായി ഒരു പതിനായിരം രൂപ കിട്ടി. ആ പൈസ അങ്ങനെ തന്നെ കൊണ്ട് പോയി ഒന്നാം ക്ലാസിലെ ഫീസ് അടക്കുകയായിരുന്നു. ഒന്നാം ക്ലാസ് മുതൽ അവൻ അധ്വാനിക്കാൻ തുടങ്ങിയതാണ്. പലരും അവനെ സോഷ്യൽ മീഡിയയിൽ പറയുമ്പോൾ ഒന്ന് ഓർക്കണം ചെറിയ പ്രായത്തിൽ അധ്വാനിക്കാൻ തുടങ്ങിയതാണ് അവൻ. അവനെ മറ്റൊരാൾ പറയുമ്പോൾ എനിക്ക് സ്വാഭാവികമായും വേദനിക്കും. പിന്നെ എനിക്ക് പോസ്റ്റ് ഓഫീസിൽ ജോലി ആയി. അങ്ങനെ രണ്ടുപേരും ഒരുമിച്ച് പോകാൻ തുടങ്ങി. തിരികെ ഞാൻ വരുമ്പോഴേക്ക് മോൻ തനിയെ എല്ലാം ചെയ്യാൻ തുടങ്ങി. അങ്ങനെ ഒരു സാഹചര്യം വന്നാൽ എങ്ങനെ നിക്കണം എന്ന് അവൻ പഠിച്ചു. ഇപ്പോഴത്തെ കുട്ടികൾക്ക് ഇല്ലാത്ത സംഗതി ആണ്. എന്താ തന്ത വൈബ് ആയി പോകുന്നെ എന്ന് പലരും ചോദിക്കുമ്പോൾ എനിക്ക് പറയാൻ ഉള്ള ഉത്തരം ഇതാണ്.

അവൻ അഞ്ചുവയസ് മുതൽ ഒറ്റക്ക് ജീവിച്ചു തുടങ്ങിതയതാണ് അപ്പോ ഉത്തരവാദിത്വങ്ങളെ കുറിച്ച് അവനോട് ആരും പറഞ്ഞുകൊടുക്കണ്ട കാര്യം ഉണ്ടായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here