29.9 C
Kollam
Thursday 29th October, 2026 | 10:54:30 AM
Home News Local ജില്ലയിലെ ട്രാൻസ്ഫർ അട്ടിമറി അവസാനിപ്പിക്കുക : കെ എസ് റ്റി എ

ജില്ലയിലെ ട്രാൻസ്ഫർ അട്ടിമറി അവസാനിപ്പിക്കുക : കെ എസ് റ്റി എ

കെ എസ് ടി എ മൈനാഗപ്പള്ളി ബ്രാഞ്ച് സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് എൽ എസ് ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
Advertisement

മൈനാഗപ്പള്ളി: കെ എസ് റ്റി എ ചവറ ഉപജില്ല സമ്മേളനത്തിൻ്റെ ഭാഗമായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി.
മൈനാഗപ്പള്ളി ബ്രാഞ്ച് സമ്മേളനം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ജില്ലാ വൈസ് പ്രസിഡൻ്റ്
എൽ എസ് ജയകുമാർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് എൽ ശാന്തിദേവി അദ്ധ്യക്ഷത വഹിച്ചു. അനില വി എസ് രക്തസാക്ഷി പ്രമേയവും ജയശ്രീ വി അനുശോചന പ്രമേയവും അവതരിപ്പിച്ചു .

ബ്രാഞ്ച് സെക്രട്ടറി പ്രീത എംആർ പ്രവർത്തന റിപ്പോർട്ടും സബ് ജില്ലാ പ്രസിഡൻറ് സി എസ് പ്രദീപ്കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. മാനദണ്ഡം ലംഘിച്ചുള്ള സ്ഥലംമാറ്റ ഉത്തരവുകൾ ഉടൻ പിൻവലിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ
റ്റി ബിജു, കെ ജെ ജയശ്രീ, ഉപജില്ല വൈസ് പ്രസിഡന്റ്‌ എം കെ പ്രദീപ്, ഉപജില്ല കമ്മിറ്റി അംഗങ്ങളായ വി ജോസുകുട്ടി, അനീസ് ഇ, ജ്യോതിഷ് കണ്ണൻ, ശ്രീകല വി, പാർവ്വതി ആർ , മാധുരി എസ് എന്നിവർ സംസാരിച്ചു. എസ് രാജലക്ഷ്മി സ്വാഗതവും മുഹമ്മദ്‌ അൻസർ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ : എൽ ശാന്തിദേവി (പ്രസിഡന്റ് ) പ്രീത എം ആർ (സെക്രട്ടറി ) മുഹമ്മദ് അൻസർ (ട്രഷറർ ).

LEAVE A REPLY

Please enter your comment!
Please enter your name here