ശാസ്താംകോട്ട. പ്രാദേശിക ജലവിതരണം അനുദിനം പ്രശ്നത്തിലേക്ക്, ഫില്‍ട്ടര്‍ ഹൗസിലെ പ്രവര്‍ത്തന രഹിതമായ പ്ളാന്‍റ് പുനരുജ്ജീവിപ്പിക്കമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കി.
22 എംഎല്‍ഡി ശുദ്ധീകരണ ശേഷിയുള്ള പഴയ പ്ളാന്‍റ് പ്രവര്‍ത്തന രഹിതമാണ്. 39 എംഎല്‍ഡി ശേഷൽിയുള്ള പ്ളാന്‍റ് ആണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. കൊല്ലം നഗരത്തിലെ അഞ്ചുലക്ഷത്തിലേറെ വരുന്ന ജനങ്ങല്‍ക്ക് ജലമെത്തിക്കാന്‍ ഇതുപയോഗിക്കുന്നതിനാല്‍ പ്രാദേശിക ജല വിതരണം പലപ്പോഴും കാര്യക്ഷമമാകുന്നില്ല. തേവലക്കര, ശൂരനാട് തെക്ക്, ശൂരനാട് വടക്ക് (പള്ളിച്ചന്ത)ശാസ്താംകോട്ട,മൈനാഗപ്പള്ളി, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളിലാണ് പ്രാദേശിക ജല വിതരണം നടക്കുന്നത്. മുതുപിലാക്കാട്പ മേഖലയിലേക്കും ഭരണിക്കാവിലേക്കും ജലം നല്‍കുന്ന ഭരണിക്കാവ് ഓവര്‍ഹൈഡ് ടാങ്കിലേക്ക് വേണ്ടത്ര വെള്ളമെത്താത്തത് ഈ മേഖലയെ ജല ക്ഷാമത്തിലാക്കുന്നു. ഇതുപോലെ പ്രശ്നം ഓരോ മേഖലയിലുമുണ്ട്.
പഴയ 22എംഎല്‍ഡി പ്ളാന്‍റ് പുനരുജ്ജീവിപ്പിച്ച് പ്രശ്നത്തിന് പരിഹാരം കാണാനാവുമെന്നും പാതിയായ പണി പൂര്‍ത്തിയാക്കണെമെന്നും പഞ്ചായത്ത് അംഗം തുണ്ടില്‍ നൗഷാദ് മന്ത്രി മോന്‍സ് ജോസഫിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
അടിയന്തര നടപടി മന്ത്രി ഉറപ്പു നല്‍കിയതായി തുണ്ടില്‍ നൗഷാദ് പറഞ്ഞു.
































