30.7 C
Kollam
Saturday 24th October, 2026 | 01:01:05 PM
Home Sports ഇഷാൻ കിഷന് പകരം സൂര്യവംശി; സഞ്ജു സാംസൺ ഒഴിവാകുമോ: രണ്ടാം ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിന്റെ ചർച്ചകൾ

ഇഷാൻ കിഷന് പകരം സൂര്യവംശി; സഞ്ജു സാംസൺ ഒഴിവാകുമോ: രണ്ടാം ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിന്റെ ചർച്ചകൾ

vaibhav suryavanshi

വൈഭവ് സൂര്യവംശിയെ ചുറ്റിപ്പറ്റിയാണ് രണ്ടാം ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിന്റെ ചർച്ചകൾ. ശനിയാഴ്ച ഇന്ത്യ ന്യൂസീലൻഡിനെ നേരിടുമ്പോൾ സൂര്യവംശിക്ക് ടീമിൽ ഇടം കിട്ടുമെന്നാണ് സൂചന. ഇഷാൻ കിഷന് പരിക്കുള്ളതാണ് കൗമാരതാരത്തിന് അവസരമൊരുങ്ങാൻ കാരണം. ഉച്ചയ്ക്ക് 12.30 മുതലാണ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.

സൂര്യവംശി ഇറങ്ങും

ഇഷാൻ കിഷന് പകരം സൂര്യവംശി കളിച്ചാൽ സഞ്ജു സാംസൺ ഓപ്പണിങ്ങിൽനിന്ന് മാറും. പകരം മൂന്നാം നമ്പറിലാകും ഇറങ്ങുന്നത്. സൂര്യവംശി-അഭിഷേക് ശർമ ഓപ്പൺ ചെയ്യും. മറ്റ് മാറ്റങ്ങൾ ടീമിലുണ്ടാകാൻ സാധ്യതയില്ല. ആദ്യമത്സരത്തിൽ ന്യൂസീലൻഡ് 225 റൺസ് നേടിയിട്ടും ജയിക്കാൻ കഴിഞ്ഞത് ഇന്ത്യൻ ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അർധസെഞ്ചുറി നേടിയ സഞ്ജു സാംസണിന്റെ മികവിലാണ് ഇന്ത്യ ജയിച്ചുകയറിയത്. സഞ്ജു-അഭിഷേക് ഓപ്പണിങ് മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഓൾറൗണ്ടർ നമൻ ധീർ മിന്നുന്ന പ്രകടനം നടത്തുന്നതും ടീമിന് ഗുണകരമാണ്.

പരമ്പരയിൽ തിരിച്ചുവരാനാണ് ന്യൂസീലൻഡിന്റെ ശ്രമം. ഫിൻ അലൻ, ഗ്ലെൻ ഫിലിപ്‌സ്, ടീം സെയ്ഫർട്ട് എന്നീ ട്വന്റി-20 സ്‌പെഷ്യലിസ്റ്റ് ബാറ്റർമാരുടെ പ്രകടനം നിർണായകമാകും. ഓഫ് സ്പിന്നർമാരായ മൈക്കൽ ബ്രേസ്​വെല്ലിനെയും ഗ്ലെൻ ഫിലിപ്‌സിനെയും ഉപയോഗിച്ച് ഇന്ത്യൻ മുൻനിരയെ തളച്ചിടാനാകും ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നറുടെ ശ്രമം. കിവിസ് ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here