30.7 C
Kollam
Saturday 24th October, 2026 | 12:22:52 PM
Home News Breaking News ചെന്നൈയിൽ ആദ്യ എസി ലോക്കൽ ട്രെയിൻ സർവീസ് തുടങ്ങി

ചെന്നൈയിൽ ആദ്യ എസി ലോക്കൽ ട്രെയിൻ സർവീസ് തുടങ്ങി

ചെന്നൈ: നഗരപ്രാന്ത റെയിൽ യാത്രയിൽ പുതിയ അധ്യായം കുറിച്ച് ചെന്നൈയിൽ ആദ്യ എസി ലോക്കൽ ട്രെയിൻ സർവീസ് ആരംഭിച്ചു. ആവടി–അരക്കോണം റൂട്ടിലാണ് ശീതീകരിച്ച കോച്ചുകളുള്ള ലോക്കൽ ട്രെയിൻ സർവീസ് തുടങ്ങിയത്. 49051 നമ്പർ ട്രെയിൻ ആവടിയിൽനിന്ന് അരക്കോണത്തേക്ക് ആദ്യ യാത്ര പുറപ്പെട്ടു.
ചെന്നൈയ്ക്കും അരക്കോണത്തിനുമിടയിൽ ദിവസേന യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഒരുക്കുകയാണ് പുതിയ സർവീസിന്റെ ലക്ഷ്യം. തിരക്കേറിയ നഗരപ്രാന്ത റെയിൽ പാതയിൽ എസി കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിയുന്നത് യാത്രക്കാർക്ക് ആശ്വാസമാകും.

LEAVE A REPLY

Please enter your comment!
Please enter your name here