28.8 C
Kollam
Tuesday 20th October, 2026 | 05:02:44 PM
Home Automotive സെൽഫ് ഡ്രൈവിങ് എല്ലാം സേഫ് അല്ല; ഫുൾ സെൽഫ് ഡ്രൈവിംഗ് മോഡിലുള്ള ടെസ്‍ല കാർ പൊലീസ്...

സെൽഫ് ഡ്രൈവിങ് എല്ലാം സേഫ് അല്ല; ഫുൾ സെൽഫ് ഡ്രൈവിംഗ് മോഡിലുള്ള ടെസ്‍ല കാർ പൊലീസ് വാഹനത്തിന് ഇടിച്ച് രണ്ട് പൊലീസുകാർക്ക് ഗുരുതര പരിക്ക്!

കാലിഫോർണിയ: ടെസ്‌ല കാർ പൊലീസ് വാഹനത്തിലിടിച്ച് രണ്ട് ഹൈവേ പട്രോൾ ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്. ഡ്രൈവർ സഹായ സംവിധാനമായ ഫുൾ സെൽഫ് ഡ്രൈവിങ് മോഡിൽ സഞ്ചരിക്കുകയായിരുന്ന കാർ അടച്ചിട്ട ഹൈവേ ഭാഗത്തേക്ക് കടന്ന് പൊലീസ് വാഹനത്തിൽ ഇടിക്കുകയായിരുന്നു.

Also Read: ‘നുണകൾ പ്രചരിപ്പിച്ച് തളർന്നു, വിയറ്റ്നാമിൽ കറങ്ങിയിട്ട് വരാം’, കടുത്ത പരിഹാസവുമായി ബിജെപി; രാഹുലിന്‍റെ യാത്രയെ പിന്തുണച്ച് കോൺഗ്രസ്

അപകടസമയത്ത് താൻ ഉറങ്ങുകയായിരുന്നുവെന്നാണ് 22 -കാരനായ ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. ഒക്ടോബർ 13 -ന് സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഇന്‍റർസ്റ്റേറ്റ് 80 ഹൈവേയിലായിരുന്നു സംഭവം.

ഡ്രൈവർ ഉറങ്ങിപ്പോയി

മറ്റൊരു അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാലിഫോർണിയ ഹൈവേ പട്രോളിന്‍റെ (സിഎച്ച്പി) വാഹനത്തിലേക്കാണ് ടെസ്‌ല ഇടിച്ച് കയറിയത്. അപകടസ്ഥലത്ത് ഹൈവേയിലെ നിരവധി പാതകൾ അടച്ചിരുന്നു. മുന്നറിയിപ്പ് ഫ്ലെയറുകൾ, ട്രാഫിക് കോണുകൾ, മിന്നുന്ന എമർജൻസി ലൈറ്റുകൾ എന്നിവയും സ്ഥാപിച്ചിരുന്നു. എന്നാൽ, ഈ മുന്നറിയിപ്പുകൾക്കിടയിലും അടച്ചിട്ട ഭാഗത്തേക്ക് കടന്ന ടെസ്‌ല പൊലീസ് വാഹനത്തിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തതായി സിഎച്ച്പി അറിയിച്ചു. സംഭവത്തിന്‍റെ ഡാഷ്‌ക്യാം ദൃശ്യങ്ങൾ സിഎച്ച്പി സമൂഹ മാധ്യമമായ എക്സിലൂടെ പുറത്തുവിട്ടു.

സെൽഫ് ഡ്രൈവിങ് എല്ലാം സേഫ് അല്ല, ഉത്തരവാദി ഡ്രൈവർ തന്നെ!

ടെസ്‌ലയുടെ ഫുൾ സെൽഫ് ഡ്രൈവിങ് സംവിധാനം പൂർണമായും സ്വയം പ്രവർത്തിക്കുന്ന സാങ്കേതികവിദ്യയല്ലെന്ന് സിഎച്ച്പി മുന്നറിയിപ്പ് നൽകി. സംവിധാനത്തിന്‍റെ പേരിൽ തെറ്റിദ്ധരിക്കരുതെന്നും വാഹനത്തിന്‍റെ സുരക്ഷിതമായ പ്രവർത്തനത്തിന്‍റെ ഉത്തരവാദിത്തം ഡ്രൈവർക്ക് തന്നെയാണെന്നും അധികൃതർ ഓർമിപ്പിച്ചു. അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ട ഡ്രൈവർ സാക്രമെന്‍റോ സ്വദേശിയായ 22 -കാരനെതിരെ കുറ്റം ചുമത്തുമോയെന്ന കാര്യം അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. അതേസമയം ടെസ്‌ലയുടെ ഔദ്യോഗിക വെബ്‌സൈറ്റും ഫുൾ സെൽഫ് ഡ്രൈവിങ് സംവിധാനത്തിന് ഡ്രൈവറുടെ സജീവമായ മേൽനോട്ടം ആവശ്യമാണെന്ന് വ്യക്തമാക്കുന്നുണ്ട്. നിലവിൽ ലഭ്യമായ ഫീച്ചറുകൾ വാഹനത്തെ പൂർണമായും സ്വയം നിയന്ത്രിതമാക്കുന്നില്ലെന്നും കമ്പനി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here