29.4 C
Kollam
Saturday 28th November, 2026 | 12:00:52 PM
Home News Breaking News സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

Advertisement

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 93,760 രൂപയായി. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,720 രൂപയായി കുറഞ്ഞു. സ്വർണവിപണിയിൽ കഴിഞ്ഞ കുറച്ചുനാളുകളായി ചാഞ്ചാട്ടം തുടരുകയാണ്.

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ തന്നെ അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്.

ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില എന്നിവയും സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. സംസ്ഥാനത്ത് പ്രാദേശിക ഗോൾഡ് അസോസിയേഷനുകളാണ് സ്വർ വില നിശ്ചയിക്കുന്നത്. സ്വർണത്തിന് വിലകൂട്ടുന്നതും കുറയ്ക്കുന്നതും ഈ അസോസിയേഷനുകളാണ്. ചില സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here