Advertisement
തിരുവനന്തപുരം. വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടികളുമായി കോർപ്പറേഷൻ.ഓടയിലേക്ക് വെള്ളം ഇറങ്ങുന്നുണ്ട് എന്ന് ഉറപ്പാക്കാൻ സ്പെഷ്യൽ സ്ക്വാഡ്.തമ്പാനൂർ പഴവങ്ങാടി മേഖലകളിൽ ആയിരിക്കും സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിക്കുക
അടിയന്തര സാഹചര്യങ്ങളിൽ ഇടപെടണം. ക്ലീൻ സിറ്റി മാനേജരുടെ കീഴിലാകും സ്പെഷ്യൽ സ്ക്വാഡ്.ശുചീകരണ തൊഴിലാളികൾ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ സ്ക്വാഡിലുണ്ടാകും.മഴപെയ്ത് വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ ഓടയിലേക്ക് വെള്ളം പോകുന്നുണ്ടോ എന്നത് ഉറപ്പാക്കാൻ തരത്തിൽ മണ്ണ് കുത്തി വിടുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഇവർ ചെയ്യുക
വെള്ളം ഓടയിലേക്ക് ഇറങ്ങാത്ത രീതിയിൽ ഡ്രെയിനേജ് കവറുകൾ മണ്ണ് മൂടി കിടക്കുന്നത് പരിശോധിക്കും.






























