25.1 C
Kollam
Friday 23rd October, 2026 | 09:28:45 AM
Home News Breaking News തിങ്കളാഴ്‌ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത

തിങ്കളാഴ്‌ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്‌ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസം എല്ലാ ജില്ലകളിൽ വീതവും മഴ മുന്നറിയിപ്പുണ്ട്.
ഇന്ന് 9 ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കും.
നാളെ 10 ജില്ലകളിലും ഞായറാഴ്‌ച 11 ജില്ലകളിലും ഓറഞ്ച് അലേർട്ടുണ്ട്.


മഴ കനക്കുന്ന സാഹചര്യത്തിൽ മലയോര തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here