25.1 C
Kollam
Friday 23rd October, 2026 | 09:21:46 AM
Home News Breaking News സ്വർണവ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് 55 ലക്ഷവും സ്വർണവും കവർന്ന കേസിൽ മുഖ്യസൂത്രധാരന്മാർ ഉൾപ്പെടെ നാല് പേർ...

സ്വർണവ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് 55 ലക്ഷവും സ്വർണവും കവർന്ന കേസിൽ മുഖ്യസൂത്രധാരന്മാർ ഉൾപ്പെടെ നാല് പേർ കൂടി പിടിയിൽ

കണ്ണൂർ. എടാട്ട് സ്വർണവ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് 55 ലക്ഷവും സ്വർണവും കവർന്ന കേസിൽ മുഖ്യസൂത്രധാരന്മാർ ഉൾപ്പെടെ നാല് പേർ കൂടി പിടിയിൽ. കേരളമാകെ വേരുകളുള്ള കവർച്ചാ സംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. കേസിൽ ഇനിയും പ്രതികളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

പി. സായൂജ്, വി. ജിഷ്ണു, എം. സുന്ദരൻ, ടി. സുസ്മിത്. എടാട്ട് കവർച്ചാക്കേസിൽ പിടിയിലായ നാല് പേർ. പയ്യന്നൂർ ഡിവൈഎസ്പി നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മൈസൂരിൽ നിന്ന് പ്രതികളെ പിടികൂടിയത്. കവർച്ച ആസൂത്രണം ചെയ്യുന്നതിലും മോഷ്ടിച്ച സ്വർണവും മറ്റ് തൊണ്ടിമുതലുകളും വിൽക്കുന്നതിലും സംഘത്തിന് വിപുലമായ ശൃംഖലയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കവർച്ച നടത്താനും മോഷണവസ്തുക്കൾ കൈമാറാനും സഹായികളുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കൂടുതൽ പേരെ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിക്കുമെന്ന് പയ്യന്നൂർ ഡിവൈഎസ്പി പി.കെ. മണി അറിയിച്ചു.

കഴിഞ്ഞ ജൂൺ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. മഹാരാഷ്ട്രയിൽ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന സ്വർണവ്യാപാരി കുമാർ നിഗത്തിന്റെയും കുടുംബത്തിന്റെയും കാർ സംഘം പിന്തുടർന്നു. എടാട്ട് വെച്ച് വാഹനം തടഞ്ഞുനിർത്തി കാറിനുള്ളിൽ നിന്ന് 55 ലക്ഷം രൂപയും സ്വർണവും കവർന്നെന്നാണ് കേസ്. കാർ പിന്നീട് പിലാത്തറ ഉപേക്ഷിക്കുകയായിരുന്നു. കേസിൽ നേരത്തെ ആറ് പേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. നാല് പേർ കൂടി പിടിയിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കവർച്ചയ്ക്ക് പിന്നിലെ മുഴുവൻ ശൃംഖലയും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here