Advertisement
കോഴിക്കോട്. പട്ടാപ്പകല് വയോധികയുടെ സ്വർണ്ണാഭരണം കവർന്ന പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.നല്ലളം അരീക്കാട് മന്തിയിൽ സാജു (49) ആണ് പിടിയിലായത്.പന്തീരാങ്കാവ് അയ്യപ്പ ഭജനമഠത്തിന് സമീപത്തൂടെ നടക്കുകയായിരുന്ന റിട്ട.അധ്യാപികയുടെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
അധ്യാപികയുടെ കരച്ചില് കേട്ടെത്തിയ നാട്ടുകാർ പ്രതിയെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

































