28.3 C
Kollam
Monday 9th November, 2026 | 07:49:09 PM
Home Lifestyle Culture നാളെ മുതല്‍ ആരും കഥ എഴുതരുത് എന്ന നിരോധന ഉത്തരവുണ്ടായേക്കാമെന്ന് കഥാകാരി കെ ആര്‍ മീര

നാളെ മുതല്‍ ആരും കഥ എഴുതരുത് എന്ന നിരോധന ഉത്തരവുണ്ടായേക്കാമെന്ന് കഥാകാരി കെ ആര്‍ മീര

Advertisement

ശാസ്താംകോട്ട. നാളെ മുതല്‍ ആരും കഥ എഴുതരുത് എന്ന നിരോധന ഉത്തരവുണ്ടായേക്കാമെന്ന് കഥാകാരി കെ ആര്‍ മീര, അത്തരമൊരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഒരു രാത്രി ഉറങ്ങി ഉണര്‍ന്നപ്പോള്‍ നോട്ടുകള്‍ ഇല്ലാതായപോലെ ഇതും സംഭവിച്ചേക്കാം. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്ക് ഗുരുതുല്യനായ ടാഗോറിന്‍റെ വരികള്‍പോലും എഡിറ്റിംങിന് വിധേയമായിരുന്നു വെന്ന് മീര പറഞ്ഞു.

മൈനാഗപള്ളി ഉദയാ ലൈബ്രറി സംഘടിപ്പിച്ച കലാച്ചി പുസ്തക ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു കെആര്‍ മീര. എന്‍റെ അടുത്തുജീവിക്കുന്നവര്‍ക്ക് അനീതി നേരിട്ടാല്‍അതിനെ എതിര്‍ക്കുന്നതാണ് എന്‍റെ രാഷ്ട്രീയം. വീടിന് അകത്തും പുറത്തും അനീതി നേരിടുന്ന സ്ത്രീകളടക്കം എല്ലാ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയും സംസാരിക്കുന്നതാണ് എന്‍റെ രാഷ്ട്രീയം, ആ രാഷ്ട്രീയം ഇഷ്ടമല്ലാത്തവരാണ് എന്നെ എതിര്‍ക്കുന്നവരെന്നും മീര പറഞ്ഞു
        ചർച്ച എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഹരികുറിശ്ശേരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള സ്വാഗതം പറഞ്ഞു. പാലക്കാട് തത്തമംഗലം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനും നിരൂപകനുമായ കെ.പി. അജിത് കുമാർ പുസ്തകംപരിചയപ്പെടുത്തി. കായംകുളം കൃഷ്ണപുരം അകമ്പുറം ചർച്ചാവേദി രക്ഷാധികാരി കെ.സുദർശനൻ, കോയിക്കൽ ജി.സുരേഷ്, അരിനല്ലൂർ അനിൽകുമാർ, കണ്ണകത്ത് റ്റി.ഉണ്ണികൃഷ്ണൻ, ബി.ശശിധരൻ പിള്ള, റ്റി.എൻ. കനകമ്മ ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ആദ്യവസാനം ചർച്ചയിൽ പങ്കെടുത്ത നോവലിസ്റ്റ് കെ.ആർ.മീര ചർച്ചകൾക്ക് മറുപടി പറഞ്ഞു. ലൈബ്രറി ജോയിന്റ് സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ നന്ദി പറഞ്ഞു. ലൈബ്രറി വൈസ് പ്രസിഡന്റ് കെ.കെ. വിജയധരൻ, അഡ്വ.റ്റി.മോഹനൻ, കെ.പ്രസന്നകുമാർ, എസ്.മായാദേവി, ആർ.പി. സുഷമ, എസ്.ആർ.ശ്രീകല, ആർ.ശ്രീകുമാർ,പി.എസ്.അജിത, അജു .ജി.നാഥ്, ഇ. ഷജീന, ജെ.ജയകുമാരി, എ. ആരാധ്യ തുടങ്ങിയവർ നേതൃത്വം നല്കി.

LEAVE A REPLY

Please enter your comment!
Please enter your name here