27.5 C
Kollam
Saturday 7th November, 2026 | 08:35:36 PM
Home News Local ശാസ്‌താംകോട്ട താലൂക്കാശുപത്രി വികസനം;ഡിവൈഎസ്പി ഓഫീസിനായി വിട്ടു നൽകിയ സ്ഥലം തിരിച്ചെടുക്കുന്നതിന് ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തും

ശാസ്‌താംകോട്ട താലൂക്കാശുപത്രി വികസനം;ഡിവൈഎസ്പി ഓഫീസിനായി വിട്ടു നൽകിയ സ്ഥലം തിരിച്ചെടുക്കുന്നതിന് ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തും

Advertisement

ശാസ്താംകോട്ട:നിരന്തരം അപകട മേഖലയായ സിനിമാപറമ്പ്,ആഞ്ഞിലിമൂട് ജംഗ്ഷനുകളിലെ തിരക്ക് ഒഴിവാക്കാൻ വ്യാപാരികളുടെയും,ഓട്ടോ തൊഴിലാളികളുടെയും സഹകരണത്തോടെ ട്രാഫിക് വാർഡൻമാരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ താലൂക്ക് വികസന സമിതി യോഗം ശാസ്‌താംകോട്ട എസ്എച്ച്ഒയെ ചുമതലപ്പെടുത്തി .ഡിവൈഎസ്പി
ഓഫീസിനായി വിട്ടു നൽകിയ സ്ഥലം
താലൂക്കാശുപത്രി വികസനത്തിനായി തിരിച്ചെടുക്കുന്നത് സംബന്ധിച്ച വിഷയത്തിൽ എംഎൽഎ ആഭ്യന്തര
വകുപ്പ് മന്ത്രിയുമായി ചർച്ച നടത്താൻ തീരുമാനിച്ചു.കുന്നത്തൂർ താലൂക്കിലെ 7 പഞ്ചായത്തുകളിൽ ഉൾപ്പെടുത്തി കുടുംബശ്രീ യൂണിറ്റിലെ പട്ടികജാതി അംഗങ്ങൾക്ക് നൽകുന്നതിന് വേണ്ടി അനുവദിച്ച 5 കോടി രൂപ അർഹതയുള്ള ഗുണഭോക്താക്കൾക്ക് അനുവദിച്ച്
നൽകുന്നതിന് കെഎസ്ഡിസി (എസ് സി/എസ്ടി) ശാസ്‌താംകോട്ട ശാഖാ മാനേജരെ ചുമതലപ്പെടുത്തി.താലൂക്കിലെ കെഐപി കനാൽ ശുചീകരണ നവീകരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് എംഎൽഎയുടെ നേതൃത്വത്തിൽ ഭരണിക്കാവ്,ചക്കുവള്ളി,ചാരുംമൂട്
സെക്ഷനുകളിലെ അസി.എഞ്ചിനിയർമാരുടെ സംയുക്ത യോഗം ചേരും.കെഐപി കനാലിന്റെ ഐസിഎസ് ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഡിപിആർ തയ്യാറാക്കുന്നതിന് കെഐപി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.തൊടിയൂർ പാലത്തിൻ്റെ തെക്കുവശം പള്ളിക്കലാറിൽ കുന്നത്തൂർ താലൂക്കിന്റെ ഭാഗമായി വരുന്ന കോണത്ത് ഭാഗത്ത് നീരൊഴുക്ക് ഇല്ലാതായതിനാൽ ഡ്രജിംഗ് നടത്തുന്നതിന് മൈനർ ഇറിഗേഷൻ അസി.എഞ്ചിനീയറെ ചുമതലപ്പെടുത്തി.പള്ളിക്കലാറിൻ്റെ കുട്ടിത്തറ ഭാഗത്ത് മാലിന്യം നിക്ഷേപിക്കുന്നതിന് എതിരെ നടപടി സ്വീകരിക്കുന്നതിന് ശൂരനാട് തെക്ക് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

തൊടിയൂർ പാലത്തിനു സമീപം അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിനായി പിബ്യൂഡി (റോഡ്‌സ്) ഓച്ചിറ ഡിവിഷൻ എ ഇയെ ചുമതലപ്പെടുത്തി.യോഗത്തിൽ ഉല്ലാസ് കോവൂർ എംഎൽഎ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആശാ രമേശ്,ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കലാദേവി,എം.പിയുടെ പ്രതിനിധി വൈ.ഗ്രിഗറി,വിജയചന്ദ്രൻ നായർ,തുണ്ടിൽ നൗഷാദ്,പ്രൊഫ.എസ്.അജയൻ, ഉദയകുമാർ,ബൈജു ചെറുപൊയ്ക,തുണ്ടിൽ നിസാർ,അഡ്വ.എ.ഐ ഷാജി,ഡെപ്യൂട്ടി കളക്ടർ (എൽ.എ) അനിൽ ഫിലിപ്പ്,തഹസിൽദാർ (എൽ.ആർ)
ജയകൃഷ്ണൻ.ജെ,വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here