Advertisement
ശാസ്താംകോട്ട. മനോവികാസിലെ 12 വയസുകാരനായ ശിവദൈവിക് ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ സ്ഥാനം പിടിച്ചു.
കളറിംഗ്, ഇംഗ്ലീഷ് വാചകം വായിക്കൽ, ജിക്സോ പസ്സിൽസ്, മൾട്ടിഫിക്കേഷൻ ടേബിൾ എന്നിവയിലാണ് ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ സ്ഥാനം പിടിച്ചത്.
കഴിഞ്ഞ 5 -ാം തീയതി മുതൽ തിരുവനന്തപുരത്തു നടന്നു വരുന്ന സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോത്സവത്തിൽ പെൻസിൽ ഡ്രോയിഗിനും, പെയിൻ്റിഗിലും ശിവ ദൈവിക് ഏ ഗ്രേഡും ക്യാഷ് പ്രൈസും നേടിയിരുന്നു.
രാജസ്ഥാനിൽ നേഴ്സിംഗ് അധ്യാപകരായിരുന്ന ശിവനും പ്രിയയും വെബ്ബ് സൈറ്റിലൂടെ മനോവികാസിനെ കുറിച്ചറിഞ്ഞ്, ജോലി രാജിവച്ചു കോവിഡ് കാലഘട്ടത്തിൽ ശാസ്താം കോട്ടയിൽ വന്നു താമസിച്ചു മനോവികാസിൽ മകനെ ചേർത്തു പഠിപ്പിക്കുകയായിരുന്നു.
മാതാവ് പ്രിയ നിലവിൽ മനോവികാസിലെ നേഴ്‌സായി സേവനം ചെയ്തു വരുന്നു.


































