27.9 C
Kollam
Friday 6th November, 2026 | 08:17:32 PM
Home News Local പഞ്ചായത്ത് ഗ്രൗണ്ട് ഉപയോഗശൂന്യമാക്കിയ പഞ്ചായത്തിൻ്റെ വികലനയത്തിനെതിരെ,കോൺഗ്രസ് പ്രവർത്തകർ പടിഞ്ഞാറേ കല്ലട പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

പഞ്ചായത്ത് ഗ്രൗണ്ട് ഉപയോഗശൂന്യമാക്കിയ പഞ്ചായത്തിൻ്റെ വികലനയത്തിനെതിരെ,കോൺഗ്രസ് പ്രവർത്തകർ പടിഞ്ഞാറേ കല്ലട പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Advertisement

ശാസ്‌താംകോട്ട.പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ ഏക കളിസ്ഥലമായ തോട്ടത്തിൽകടവിലെ പഞ്ചായത്ത് ഗ്രൗണ്ട് ഉപയോഗശൂന്യമാക്കിയ പഞ്ചായത്തിൻ്റെ വികലനയത്തിനെതിരെ പ്രതിക്ഷേധ സമരത്തിന് തുടക്കും കുറിച്ച് കൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.മൂന്ന് വർഷമായി സ്‌റ്റേഡിയം നിർമ്മാണത്തിൻ്റെ പേരിൽ ജില്ലാ പഞ്ചായത്തിന് കൈമാറിയതാണ് ഗ്രൗണ്ട്.എന്നാൽ കായികപ്രേമികളായ യുവതയെ വഞ്ചിച്ച് കൊണ്ട് ഇതുവരെയും നിർമ്മാണം എങ്ങുമെത്താതെ കോടികൾ ധൂർത്ത് ചെയ്ത് ഗ്രൗണ്ട് കോൺക്രീറ്റ് ശവപ്പറമ്പാക്കി മാറ്റിയിരിക്കയാണ്.കേരളോൽസവം മത്സര വേദികൾ രണ്ടു വർഷമായി മറ്റ് പഞ്ചായത്തിലെ ഗ്രൗണ്ടിലാണ് നടത്തുന്നത്.

പഞ്ചായത്ത് കമ്മറ്റികൾ അഴിമതിയുടെ സംശയമുനയിലാണ് നിൽക്കുന്നത്.കോൺഗ്രസ്സിൻ്റെ തുടർ സമരങ്ങൾ കേരളോത്സവത്തിന് ശേഷം തുടരുമെന്നും നേതാക്കൾ പറഞ്ഞു.കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ആർ.കൃഷ്‌ണകുമാറിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് പാർലമെൻ്ററി പാർട്ടി നേതാവ് സുരേഷ് ചന്ദ്രൻ,മെമ്പർമാരായ കലാധരൻ പിള്ള,എസ്.ഷൈലജ കുമാരി,ആർ.ഷീജ,പ്രീതാ പ്രസാദ്,ബ്ലോക്ക് ഭാരവാഹികളായ ടി.ഡാർവിൻ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ,കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് രാജു നാരകത്തിൽ,വാർഡ് മണ്ഡലം ഭാരവാഹികളായ സെബാസ്‌റ്റ്യൻ,എ.നിയാസ്,എം എലത്തീഫ്,ഫിലിപ്പ് കുട്ടി,പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here