തിരുവനന്തപുരം. സംസ്ഥാന സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പതിനായിരം കോടിയിലധികം കൂടിയെന്ന് കണക്ക്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള നികുതി വരുമാനത്തിൻ്റെ കണക്കാണ് പുറത്തുവന്നത്. ഓണ വിപണി സജീവമായിരുന്ന കഴിഞ്ഞ മാസം നികുതി വരുമാനം മുന്‍ മാസത്തേക്കാള്‍ 4700 കോടിയാണ് വര്‍ധിച്ചതെന്നാണ് സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്ക്. മുന്‍ വര്‍ഷത്തെ ഇതേ സമയത്തേക്കാള്‍ റവന്യൂ കമ്മി കുറഞ്ഞെങ്കിലും കടമെടുപ്പ് കൂടി.
ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള ആദ്യ അഞ്ച് മാസത്തെ സാമ്പത്തിക കണക്കുകൾ പുറത്തുവരുമ്പോൾ സംസ്ഥാനത്തിന്റെ നികുതി പിരിവിൽ വലിയ വർദ്ധനവ് ആണ് ഉണ്ടായിട്ട് ഉള്ളത്.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ചതിനേക്കാൾ 9,000 കോടിയിലധികം രൂപയുടെ അധിക നികുതി വരുമാനമാണ് ഇത്തവണ ഖജനാവിലേക്ക് എത്തിയത്. സർക്കാരിന് തുടക്കത്തിൽ 5000 കോടി രൂപയിൽ അധികം നികുതി വരുമാനം ആയി കിട്ടി .
ഇതും സർക്കാർ കൂടുതൽ സഹായമായി.ഓണം പ്രമാണിച്ച് വിപണിയിൽ നടന്ന ഇടപെടൽ 4700 കോടി രൂപയുടെ സാമ്പത്തിക ലാഭം ഉണ്ടാക്കി എന്നാണ് സർക്കാർ കണക്ക്.നികുതിയേതര വരുമാനം മുൻ വർഷത്തേക്കാൾ 8% വർധിച്ച് 7,727 കോടി രൂപയായി.മുൻ വർഷത്തെ അപേക്ഷിച്ച് റവന്യൂ കമ്മി കുറഞ്ഞത് ആശ്വാസമായി.നിലവിൽ 18,688 കോടിയിലാണ് റവന്യൂ കമ്മി. നികുതി വരുമാനം ഉയർന്നുവെങ്കിലും കടമെടുപ്പിൽ വർധനയുണ്ടായി. ആദ്യ 5 മാസത്തെ ആകെ കടം 30,560.93 കോടി രൂപയാണ്. മുൻ വർഷത്തേക്കാൾ കൂടുതൽ ആണ് ഈ കണക്ക്.































