തിരുവനന്തപുരം.ആംബുലന്‍സ് സമരം,രോഗികളുടെ ജീവൻകൊണ്ട് പന്താടാൻ സമ്മതിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു. 108 ആംബുലൻസ് ജീവനക്കാരുടെ സമരം പരാമര്‍ശിക്കുകയായിരുന്നുമന്ത്രി.
108 ആംബുലൻസിൽ പോകുന്നത് രോഗികളാണ്, പോകുന്നത് സുഖവാസത്തിനല്ല. രോഗികളുടെ ജീവൻകൊണ്ട് പന്താടാൻ സമ്മതിക്കില്ല. ഒരു കാരണവശാലും സമരം അനുവദിക്കാൻ കഴിയില്ല. അക്കാര്യം സർക്കാർ ഉറപ്പുവരുത്തും. ഭീഷണിപ്പെടുത്തി കാര്യം നേടാൻ നോക്കണ്ടെന്നും മന്ത്രി പറഞ്ഞു.






























