ശാസ്താംകോട്ട:ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവം ഭരണിക്കാവ് ജെ.എം ഹൈസ്‌കൂൾ,പനപ്പെട്ടി ഗവ.എൽപി സ്‌കൂൾ എന്നിവിടങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള വിവിധ വേദികളിൽ ഒക്ടോബർ 31,നവംബർ 2,3,4 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.31ന് രചനാ മത്സരങ്ങൾ നടക്കും.രാവിലെ
9ന് ഭരണിക്കാവ് ജെഎംഎച്ച്എസ് മാനേജർ ഷാജി കോശി പതാക ഉയർത്തും.തുടർന്ന് ഉദ്ഘാടന സമ്മേളനം നടക്കും.എക്സൈസ്- സഹകരണ വകുപ്പു മന്ത്രി എം.ലിജു സമ്മേളനവും,സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ രവീന്ദ്രൻ കലാമേളയും ഉദ്ഘാടനം ചെയ്യും.ഉല്ലാസ് കോവൂർ എംഎൽഎ അധ്യക്ഷത വഹിക്കും.4ന് വൈകിട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡൻ്റ് ഇസഡ് ആൻ്റണി അധ്യക്ഷത വഹിക്കും.ഉല്ലാസ് കോവൂർ എംഎൽഎ സമ്മാന വിതരണം നിർവഹിക്കും.

ഉപജില്ലയിലെ 62 വിദ്യാലയങ്ങളിൽ നിന്നുള്ള മൂവായിരത്തോളം കലാപ്രതിഭകൾ മേളയിൽ പങ്കെടുക്കും.ഒരുക്കങ്ങൾ പൂർത്തിയായതായും,പരാതികൾക്ക് ഇടവരുത്താതെയുള്ള വീഡിയോ കവറേജ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളതായും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അജിത ജി.എസ്,ജനറൽ കൺവീനർ ലീന സക്കറിയ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വിനയചന്ദ്രൻ സി,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രഘുനാഥൻ പിള്ള,സ്വാഗത സംഘം ചെയർമാൻ ഇസഡ് ആൻ്റണി എന്നിവർ പറഞ്ഞു.
സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗ (OBC) പട്ടികയിൽ മാറ്റങ്ങൾ വരുത്തുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. പിന്നാക്ക വിഭാഗ കമ്മീഷന്റെ നിർദ്ദേശപ്രകാരം, 1958-ലെ കെ.എസ് & എസ്.എസ്.ആർ (KSSR) പാർട്ട് 1 ഷെഡ്യൂൾ ലിസ്റ്റ് 3-ലെ എന്ട്രി 55-ൽ ‘പട്ടാരിയ’ (Pattariya) വിഭാഗത്തെയും എന്ട്രി 62-ൽ ‘ശാലിയ’ (Saliya) വിഭാഗത്തെയും കൂട്ടിച്ചേർക്കും. ഒപ്പം, മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള ബില്ലിനും യോഗം അംഗീകാരം നൽകി.


































