27.6 C
Kollam
Wednesday 28th October, 2026 | 10:43:20 PM
Home News Breaking News കോവളം സ്പായിലെ പീഡനം: വനിതാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

കോവളം സ്പായിലെ പീഡനം: വനിതാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

Advertisement

ആന്ധ്ര സ്വദേശിയായ 16കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ വനിതാ സുഹൃത്തും അറസ്റ്റിൽ. വെങ്ങാനൂർ വെണ്ണിയൂർ കക്കാക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന നഗരൂർ ആരോഗ്യകേന്ദ്രത്തിലെ താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടർ വി മായയെ (42) യാണ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.


ഒരുവർഷമായി യുവതി അനുരൂപുമായി സൗഹൃദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അനുരൂപിന്റെ ഫോണിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്പാ നടത്തിപ്പുകാരിൽനിന്ന്‌ വരുമാനത്തിന്റെ ഒരു പങ്ക് യുവതിയുടെ അക്കൗണ്ടിലേക്ക് പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ സ്പായിലെത്തിച്ച ഇളയമ്മയെയും ഒപ്പം താമസിക്കുന്ന യുവാവിനെയും ആന്ധ്രയിൽനിന്ന് പിടികൂടിയിരുന്നു. തൊഴിച്ചലിലും ചപ്പാത്തിലും ആയുർ കേരള സ്പാകൾ നടത്തുന്ന സജിത്ത് കുമാർ (47), ആവാടുതുറയിലെ ഡ്രീംസ് സ്പാ ഉടമ നിഷാന്ത് (46) എന്നിവരും അറസ്റ്റിലായിരുന്നു. അനുരൂപിനെ നവംബർ രണ്ടിന് കസ്റ്റഡിയിൽ വാങ്ങും.


സെപ്തംബർ 21ന് പെൺകുട്ടിയെ കാണാതായതായി ഇളയമ്മ നൽകിയ പരാതിയെ തുടർന്നാണ് കോവളം പൊലീസ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയുടെ മൊബൈലിൽനിന്ന് പൊലീസ് രണ്ട് ആധാർ കാർഡുകൾ കണ്ടെത്തി. ഇതിൽ ഒന്നിൽ പ്രായം 20ഉം മറ്റൊന്നിൽ 16ഉം എന്നാണ്‌ രേഖപ്പെടുത്തിയിരുന്നത്‌. ഇതോടെ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനം പുറത്തറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here