30.4 C
Kollam
Wednesday 28th October, 2026 | 01:42:22 PM
Home Lifestyle Entertainment അനിരുദ്ധ്–കാവ്യ വിവാഹം; വൈറലായി ആഡംബര ക്ഷണക്കത്ത്

അനിരുദ്ധ്–കാവ്യ വിവാഹം; വൈറലായി ആഡംബര ക്ഷണക്കത്ത്

Advertisement

ചെന്നൈ: സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും സൺറൈസേഴ്സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരന്റെയും വിവാഹവാർത്തയ്ക്കു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി വിവാഹ സൽക്കാരത്തിന്റെ ക്ഷണക്കത്ത്. മനോഹരമായ രൂപകൽപ്പനയും വിന്റേജ് ശൈലിയിലുള്ള അലങ്കാരങ്ങളുമാണ് ക്ഷണക്കത്തിനെ ശ്രദ്ധേയമാക്കുന്നത്.

‘പിങ്ക് വിസിൽ മാൻ’ എന്ന സ്ഥാപനത്തിലെ രഞ്ജനി അയ്യങ്കാറാണ് വ്യത്യസ്തമായ ഈ ക്ഷണക്കത്ത് രൂപകൽപ്പന ചെയ്തത്. ക്ഷണക്കത്ത് തയ്യാറാക്കിയ അനുഭവം മനോഹരമായിരുന്നുവെന്ന് രഞ്ജനി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.



ഐവറി, പൗഡർ ബ്ലൂ, സിൽവർ നിറങ്ങൾ ചേർത്ത പ്രത്യേക ബോക്സിലാണ് ക്ഷണക്കത്ത് ഒരുക്കിയിരിക്കുന്നത്. സ്റ്റേഷനറികൾക്കും വിവിധ അലങ്കാരപ്പണികൾക്കും പുറമേ വിന്റേജ് ശൈലിയിലുള്ള സീലും ബോക്സിലുണ്ട്. ‘ബറോക്ക്’ കലാശൈലിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അലങ്കാരങ്ങൾ ഒരുക്കിയിരിക്കുന്നത്. ക്ഷണക്കത്ത് തമിഴിലാണ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

നവംബർ 21-ന് ചെന്നൈയിലാണ് അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹ സൽക്കാരം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്നാട് മുഖ്യമന്ത്രി വിജയ്, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും ഭാര്യ കാവേരി മാരനും നേരിട്ടെത്തിയാണ് പ്രമുഖരെ ക്ഷണിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാൻ മാരൻ കുടുംബത്തോടൊപ്പം അനിരുദ്ധിന്റെ മാതാപിതാക്കളായ നടൻ രവി രാഘവേന്ദ്രയും ലക്ഷ്മി രവിചന്ദറും എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here