29.7 C
Kollam
Wednesday 28th October, 2026 | 01:33:36 PM
Home News Breaking News  പിഎസ്‌സി ചെയർമാൻ എം ആർ ബൈജുവിനെ അന്വേഷണസംഘം ഇന്ന് 2 മണിക്ക് ചോദ്യം ചെയ്യും

 പിഎസ്‌സി ചെയർമാൻ എം ആർ ബൈജുവിനെ അന്വേഷണസംഘം ഇന്ന് 2 മണിക്ക് ചോദ്യം ചെയ്യും

Advertisement

തിരുവനന്തപുരം. സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് തസ്തികളിലെ പരീക്ഷാ ക്രമക്കേട് പരാതിയിൽ  പിഎസ്‌സി ചെയർമാൻ എം ആർ ബൈജുവിനെ അന്വേഷണസംഘം ഇന്ന് 2 മണിക്ക് ചോദ്യം ചെയ്യും.
ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാവാനാണ് എസ് ഐ ടി ആവശ്യപ്പെട്ടത്. അതേസമയം
പിഎസ്സിക്ക് കുരുക്ക് മുറുക്കി പുതിയ ഗവർണർ ആഭ്യന്തര വിജിലൻസിനോട് റിപ്പോർട്ട് തേടി. രാഷ്ട്രപതിക്ക് പിരിച്ചുവിടൽ ശുപാർശ മുൻ ഗവർണർ നൽകിയത് പി എസ് സി യുടെ ആഭ്യന്തര വിജിലൻസ് റിപ്പോർട്ട് അടിസ്ഥാനമാക്കി.

പരീക്ഷാക്രമക്കേടിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് പിഎസ്‌സി ചെയർമാൻ എം ആർ ബൈജുവിനെ ചോദ്യം ചെയ്യുന്നത് .
ഇന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് എത്തി ചോദ്യംചെയ്യാൻ ഹാജരാവാനാണ് എസ് ഐ ടി നോട്ടീസ് നൽകിയത്.
പിഎസ്‌സിയിലെ മൂന്ന് അംഗങ്ങളെ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. കമ്മിഷനംഗങ്ങളായ സ്റ്റാനി തോമസ്, എസ്.എ.സെയ്‌ഫ്, എസ്. ശ്രീകുമാർ എന്നിവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായത്.
ചെയർമാന്റെ ഇടപെടലിനെകുറിച്ച് അംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. നേരത്തെ ചോദ്യംചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഭരണഘടന പദവി എന്ന ആനുകൂല്യം ചൂണ്ടിക്കാട്ടി ചെയർമാൻ ഹാജരാവാൻതയ്യാറായിരുന്നില്ല. ഹൈക്കോടതി ഇടപെടൽ കൂടി കടുപ്പിച്ചതോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർബന്ധിതനായത്.


അതെ സമയം പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടാൻ രാഷ്ട്രപതിക്ക് നൽകിയ ശുപാർശയിൽ മുൻ ഗവർണർ ആർ. വി. ആർലേക്കർ ചൂണ്ടിക്കാട്ടിയത് ക്രമക്കേടുകൾ ശരിവച്ചുള്ള പി.എസ്.സി വിജിലൻസ് റിപ്പോർട്ട്. ക്രമക്കേടുകൾ മുൻ കുട്ടി അറിയിച്ചിട്ടും ചെയർമാൻ ഉൾപ്പെടെ നടപടി കൈകൊണ്ടില്ലന്നടക്കം റിപ്പോട്ടിലുണ്ട്.
ഒപ്പം പുതിയ ഗവർണറുടെ നീക്കവും പി എസ് സിക്ക് കൂടുതൽ കുരുക്ക് ആവുകയാണ്.
പി എസ് സി ക്രമക്കേട് സംബന്ധിച്ച വിവരങ്ങളാണ് തേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here