29.7 C
Kollam
Wednesday 28th October, 2026 | 01:08:42 PM
Home News Breaking News ഇസ്രയേലിൽ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു

ഇസ്രയേലിൽ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു

Advertisement

ഇസ്രയേലിൽ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. പുതിയ എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് നേരിയ മുൻതൂക്കം. എന്നാൽ, സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവല ഭൂരിപക്ഷം ഉറപ്പായിട്ടില്ല.


ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നെതന്യാഹുവിന്റെ സഖ്യത്തിന് 50 മുതൽ 52 വരെ സീറ്റുകളും ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 49 മുതൽ 53 വരെ സീറ്റുകളും ലഭിക്കുമെന്നാണ് വിവിധ എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. 120 അംഗ നെസെറ്റിൽ ഭൂരിപക്ഷത്തിന് വേണ്ടത് 61 സീറ്റുകളാണ്.
അതേസമയം, വോട്ടെണ്ണലിന്റെ പ്രാഥമിക കണക്കുകളിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 23.36 ശതമാനം വോട്ടും ഐസൻകോട്ടിന്റെ യാഷർ പാർട്ടിക്ക് 15.74 ശതമാനം വോട്ടും ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here