തിരുവനന്തപുരം. എൽ.പി.എസ്.ടി വിഷയത്തിൽ നിയമസഭയിലെ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ വാദം തള്ളി സമരസമിതി സെക്രട്ടറി വളർമതി. നാല് ആവശ്യങ്ങൾ അംഗീകരിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് അവർ പറഞ്ഞു. മുഖ്യമന്ത്രി കള്ളം പറയുകയാണ് എന്നും ആവശ്യങ്ങൾ അംഗീകരിക്കും വരെ നിരാഹാരം തുടരുമെന്നും അംഗീകരിച്ചില്ലെങ്കിൽ ഒരു ജീവൻ നഷ്ടപ്പെടും എന്നും വളർമതി പറഞ്ഞു.
സമരക്കാരുടെ അഞ്ചിൽ നാല് ആവശ്യവും അംഗീകരിച്ചു എന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞത്
എന്നാൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതെല്ലാം വസ്തുത വിരുദ്ധമാണ് എന്നാണ് വളർമതിയുടെ ആരോപണം
അന്ന് പ്രതിപക്ഷത്തിരുന്നപ്പോൾ തങ്ങളുടെ ആവശ്യങ്ങൾ അവർക്ക് ന്യായമായി തോന്നി ഇന്ന് അങ്ങനെയല്ല.
ഏത് കമ്മീഷനെ വച്ചാണ് സമരത്തിൻ്റെ ആവശ്യം പഠിച്ചത് എന്നും
അതിൻറെ രേഖകൾ പുറത്തുവിടുമോ എന്നും വളർമതി ചോദിച്ചു
എട്ട് തവണ വിദ്യാഭാസ മന്ത്രി കണ്ടു എന്ന് പറയുന്നു ആരെയാണ് 8 തവണ കണ്ടത് എന്നും വളർമ്മതിയുടെ ചോദ്യം
മുഖ്യമന്ത്രിയെ ആരും ബ്ലാക്മെയിൽ ചെയ്തിട്ടില്ലെന്നും . സമയം നീട്ടി ചോദിച്ചത് പ്രത്യേക സമിതി രൂപീകരിച്ച് വച്ച് അന്വേഷിക്കും എന്നാണ് പറഞ്ഞിരുന്നത് എന്നും സമിതി ഈ സമരം പഠിച്ചെങ്കിൽ രേഖ പുറത്ത് വിടണം എന്നും വളർമ്മതി ആവശ്യപ്പെട്ടു

































