പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 ഒക്ടോബര്‍ 25 | ഞായര്‍ | 1202 തുലാം 8 | രേവതി
പി.എസ്.സി ക്രമക്കേട്: ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മൂന്നു കേസുകൾ കൂടി രജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ച് അനുമതി
പിഎസ് സി മേധാവികള്‍ക്കെതിരേ മൂന്നു കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്യാന്‍ ക്രൈംബ്രാഞ്ച്. പിഎസ് സി അംഗങ്ങളേയും ഉന്നത ഉദ്യോഗസ്ഥരേയും പ്രതികളാക്കി കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ഐജി എസ് അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് അനുമതി നല്‍കി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ഫിഷറീസ് എക്സറ്റന്‍ഷന്‍ ഓഫീസര്‍, ഖാദി ബോര്‍ഡ് വില്ലേജ് ഇന്‍സ്പെക്ടര്‍ പരീക്ഷകളില്‍ നടത്തിയ ക്രമക്കേടുകള്‍ക്കാണ് കേസെടുക്കുന്നത്. യോഗ്യതയില്ലാത്തവരേയും സിപിഎം പ്രവര്‍ത്തകരേയും നിയമിച്ചെന്നും ഒരേ ഗൈഡില്‍നിന്ന് 47 ചോദ്യങ്ങള്‍ പകര്‍ത്തിയെന്നുമുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണു പുതിയ കേസുകള്‍.
ആസൂത്രണബോർഡ് നിയമന ക്രമക്കേട്: അന്വേഷണം ഊർജിതമാക്കാൻ സർക്കാരിൽ സമ്മർദം
പി.എസ്.സി. നടത്തിയ സംസ്ഥാന ആസൂത്രണബോര്‍ഡ് ചീഫ് തസ്തികയിലെ നിയമന ക്രമക്കേട് അന്വേഷണം ഊര്‍ജിതമാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം. അന്വേഷണം നടത്താതെ സര്‍ക്കാരും പ്രതികളായ പിഎസ് സിയും ഭായ് ഭായ് കളിക്കുകയാണെന്നു ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചിരിക്കേ ക്രൈംബ്രാഞ്ച് നടപടികള്‍ കടുപ്പിച്ചേക്കും. അന്വേഷണം തടയാന്‍ പി.എസ്.സി. നല്‍കിയ ഹര്‍ജിയിലാണ് മുഖ്യ പ്രതികളെ ചോദ്യം ചെയ്യാതേയും പ്രധാനരേഖകള്‍ പിടിച്ചെടുക്കാതേയും എന്ത് അന്വേഷണമാണെന്നും കോടതി സര്‍ക്കാരിനോടു ചോദിച്ചത്.
ശബരിമല നെയ്യ് ക്രമക്കേട്: ട്രാൻസ്പോർട്ട് കരാറുകാരൻ കൊല്ലം സ്വദേശി ബിനു അറസ്റ്റിൽ
ശബരിമല നെയ്യ് ക്രമക്കേടില്‍ ട്രാന്‍സ്പോര്‍ട്ട് കരാറുകാരന്‍ കൊല്ലം പേഴുംതുരുത്ത് സ്വദേശി ബിനു (55) അറസ്റ്റില്‍. ഹൈക്കോടതി നിയോഗിച്ച പ്രത്യേക വിജിലന്‍സ് സംഘമാണ് പിടികൂടിയത്. എല്‍ഡിഎഫ് ഭരണകാലത്തു നടന്ന നെയ്യ് ക്രമക്കേടിലെ ആദ്യ അറസ്റ്റാണിത്. 50 ലക്ഷം രൂപയുടെ നഷ്ടം ദേവസ്വം ബോര്‍ഡിന് ഉണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
നിലവാരമില്ലാത്ത ചികിത്സാ ഉപകരണങ്ങൾ വാങ്ങിയതിൽ വിജിലൻസ് അന്വേഷണം
മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ക്കും തിരുവനന്തപുരം കണ്ണാശുപത്രിക്കുമായി 23.82 കോടിയുടെ നിലവാരമില്ലാത്ത ചികിത്സാ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും. കഴിഞ്ഞ 10 വര്‍ഷത്തെ പര്‍ച്ചേസും അന്വേഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും
സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണംചെയ്യും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 1081 കോടി രൂപ അനുവദിച്ചു. ക്ഷേമപെന്‍ഷന് മാത്രം 961.64 കോടി രൂപയാണ് അനുവദിച്ചത്. ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന് 119.47 കോടി രൂപയും അനുവദിച്ചു.
സെർവർ തകരാർ: കാലിക്കറ്റ് സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റിവെച്ചു
കാലിക്കറ്റ് സര്‍വകലാശാലയുടെ നെറ്റ്വര്‍ക്ക് തകരാര്‍ പരിഹരിക്കാത്തതിനാല്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. വ്യാഴാഴ്ചയുണ്ടായ ശക്തമായ ഇടിമിന്നലിലാണ് സര്‍വകലാശാലയുടെ സെര്‍വര്‍ തകരാറിലായത്. ഇതിനെത്തുടര്‍ന്ന് വെള്ളി, ശനി ദിവസങ്ങളിലെ പരീക്ഷകളും നേരത്തെ മാറ്റി വെച്ചിരുന്നു. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
എസ്എംഎ മരുന്ന് വിവാദം: വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ
എസ്എംഎ രോഗികള്‍ക്കുള്ള മരുന്നു വിഷയത്തില്‍ മലക്കം മറിഞ്ഞ് സിപിഎം നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ. തങ്ങള്‍ ജനറിക് മരുന്നുകള്‍ക്ക് എതിരല്ലെന്നും രക്ഷിതാക്കള്‍ക്കുള്ള ആശങ്ക പരിഹരിക്കണമെന്നാണു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതെന്നും കെ കെ ശൈലജ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പുതിയ മരുന്നിന്റെ ജൈവതുല്യത ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനും കമ്പനിക്കും കഴിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതിതീവ്ര മഴ: കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു
റെഡ് അലേര്‍ട്ട് മുന്നറിയിപ്പുള്ള മൂന്നു ജില്ലകളില്‍ ഇന്ന് അവധി. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് അവധി. വയനാട് ജില്ലയില്‍ അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാല്‍ ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ട്രക്കിങ് എന്നിവയ്ക്ക് ഇന്നു നിരോധനം. പാലക്കാട് ജില്ലയില്‍ നെല്ലിയാമ്പതി, അട്ടപ്പാടി എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോട് கூடிய മഴയ്ക്കും സാധ്യത
സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30- 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്ന ലക്ഷദ്വീപിനും മുകളിലായി ന്യൂനമര്‍ദ്ദവുമുണ്ട്.
വിജിലൻസിലെ വിവരാവകാശ വിലക്ക്: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ
വിജിലന്‍സിലെ വിവരാവകാശ വിലക്ക് കൊള്ളമുതല്‍ പങ്കിടാനുള്ള നാടകമാണെന്നും ഇതിന് എഐസിസിയുടെ മൗനാനുവാദം ഉണ്ടോയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തീവെട്ടിക്കൊള്ള മറയ്ക്കാനാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. അഴിമതി മൂടിവെക്കാനുള്ള നഗ്നമായ ഇടപെടലാണിത്. പിണറായി ആരോപിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരി വിദേശയാത്രയ്ക്ക് അനുമതി തേടി
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട ടോമിന്‍ ജെ. തച്ചങ്കരി വിദേശയാത്രക്ക് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. ഷാര്‍ജയിലെ ജ്വല്ലറിയില്‍ ജീവനക്കാരനാണെന്നും പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപജീവനത്തെ ബാധിക്കുമെന്നും തച്ചങ്കരി ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, ജയിലില്‍നിന്ന് ഇപ്പോള്‍ ഇറങ്ങിയതല്ലേയുള്ളൂവെന്നാണു കോടതിയുടെ ചോദ്യം.
എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ മൂന്നു മാസത്തേക്ക് നീട്ടി
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ‘രക്ഷാപ്രവര്‍ത്തന’ അട്ടിമറി കേസില്‍ സസ്പെന്‍ഷനിലായ എഡിജിപി എംആര്‍ അജിത്കുമാറിന്റെ സസ്പെന്‍ഷന്‍ കാലാവധി മൂന്നു മാസത്തേക്കുകൂടി നീട്ടി. സസ്പെന്‍ഷനിലായി നിലവില്‍ മൂന്നു മാസം പൂര്‍ത്തിയായിരുന്നു.
കിഫ്ബി ഭൂമി ഏറ്റെടുക്കൽ: ആരോപണങ്ങൾക്ക് മറുപടിയുമായി തോമസ് ഐസക്
കിഫ്ബിയിലെ അഴിമതിയെന്ന് ആരോപിക്കപ്പെടുന്ന പൊന്നും വിലയ്ക്കു ഭൂമി വാങ്ങാന്‍ തീരുമാനിച്ചത് യുഡിഎഫ് ഭരണകാലത്താണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. എല്‍ഡിഎഫ് സര്‍ക്കാര്‍ യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കുകയാണുണ്ടായത്. അതാണിപ്പോള്‍ എല്‍ഡിഎഫിനെതിരെ അഴിമതി ആരോപണമായി ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് തൃശൂരിൽ; ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക പുരസ്കാരം ഏറ്റുവാങ്ങും
മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്നു തൃശൂരില്‍. ഉച്ചയ്ക്കു 12 നു സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ബാലചന്ദ്രന്‍ വടക്കേടത്ത് സ്മാരക പുരസ്‌കാരം വി.ഡി. സതീശനു സമ്മാനിക്കും.
ചെറുമീൻ വേട്ടയ്‌ക്കെതിരെ ഫിഷറീസ് വകുപ്പ്: 54 യാനങ്ങൾ പിടിച്ചെടുത്തു
മല്‍സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്നതു തടയാന്‍ കര്‍ശന നടപടികളും ബോധവത്കരണവുമായി ഫിഷറീസ് വകുപ്പ്. ഒമ്പതു തീരദേശ ജില്ലകളിലായി ചെറുമീന്‍ മത്സ്യബന്ധനം നടത്തിയ 54 യാനങ്ങള്‍ ഇംപൌണ്ട് ചെയ്യുകയും 36.15 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. കടലിലും മത്സ്യബന്ധന ഹാര്‍ബറുകളിലും ലാന്‍ഡിങ് സെന്ററുകളിലും പരിശോധനയും പട്രോളിങ്ങും ശക്തമാക്കും. മത്സ്യത്തൊഴിലാളികള്‍, മത്സ്യവ്യാപാരികള്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ ബോധവത്കരണ പരിപാടികള്‍ നടത്തും.
മരുന്ന് മാറി നൽകിയ സംഭവം: അണ്ടൂർക്കോണം CHC യിലെ ഫാർമസിസ്റ്റിന് സസ്പെൻഷൻ
അണ്ടൂര്‍ക്കോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ ഫാര്‍മസിസ്റ്റിനെ സസ്പെന്‍ഡ് ചെയ്തു. അണ്ടൂര്‍ക്കോണം സിഎച്ച്സിയിലെ ഫാര്‍മസിസ്റ്റ് ഷിജിലയെയാണ് സസ്പെന്‍ഡ് ചെയ്തത്.
പുതുക്കാട്ടെ വയോധികന്റെ മരണം കൊലപാതകം: മകൻ അറസ്റ്റിൽ
പുതുക്കാട് പൊള്ളലേറ്റുള്ള വയോധികന്റെ മരണം കൊലപാതകമെന്നു പൊലീസ്. മകന്‍ വിനോദിനെ പൊലീസ് അറസ്റ്റു ചെയ്തു. പുതുക്കാട് ഞെള്ളുര്‍ സ്വദേശി കണ്ടന്‍കവില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ ആണ് മരിച്ചത്.
നെടുമ്പാശ്ശേരി അപകടക്കേസ്: DYFI നേതാവ് ജെയിംസ് സാമുവലിനെതിരെ വീണ്ടും കേസ്
നെടുമ്പാശ്ശേരി അപകടക്കേസില്‍ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിന് എതിരെ വീണ്ടും കേസ്. സഹകരണ- എക്സൈസ് മന്ത്രി എം. ലിജു നല്‍കിയ പരാതിയിലാണ് ജെയിംസിനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.
ശബരിമല ഒരുക്കങ്ങൾ നവംബർ 10-നകം പൂർത്തിയാകുമെന്ന് ദേവസ്വം ബോർഡ്
ശബരിമല ഒരുക്കങ്ങളില്‍ യാതൊരു ആശങ്കയും വേണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. നവംബര്‍ പത്തിന് ഉള്ളില്‍ എല്ലാം പൂര്‍ത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു. മരാമത്ത് പണികളുടെ നിലവാര പരിശോധന ഉള്‍പ്പെടെ നടത്തും.
തമിഴ്‌നാട് സർക്കാരിന്റെ റേഷൻ മുണ്ടുകൾ പമ്പയിൽ ഇരുമുടിയായി; അഴിമതി ആരോപണം
തമിഴ്നാട് സര്‍ക്കാര്‍ റേഷന്‍ കട വഴി നല്‍കുന്ന മുണ്ടുകള്‍ പമ്പയിലെ ഇരുമുടിയായി മാറിയെന്ന് ആരോപണം. അഴിമതി ഉണ്ടെന്നാണ് തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ആരോപിക്കുന്നത്. തമിഴ്നാട് സര്‍ക്കാര്‍ പൊങ്കല്‍ സമ്മാനമായി നല്‍കിയ മുണ്ടുകളാണ് ഇരുമുടിയായി മാറിയത്. പമ്പയിലെ ദേവസ്വം ബോര്‍ഡിന്റെ കെട്ടുനിറ കേന്ദ്രത്തില്‍ ആണ് സര്‍ക്കാര്‍ മുദ്രയുള്ള ഇരുമുടികള്‍ എത്തിയത്.
കരുവന്നൂർ കേസ്: വിടുതൽ ഹർജി പരിഗണിക്കുന്നത് ഡിസംബർ അഞ്ചിലേക്ക് മാറ്റി
കരുവന്നൂര്‍ കേസില്‍ സിപിഎം നേതാക്കളായ പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ അഞ്ചിലേക്കു മാറ്റി. കൊച്ചി പിഎംഎല്‍എ കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. വാദത്തിനായി പ്രതികള്‍ സാവകാശം തേടി.
14-കാരിക്ക് MDMA നൽകി ലൈംഗിക പീഡനവും കുഴൽപ്പണം കടത്തും: മൂന്നുപേർ പിടിയിൽ
പതിനാല് വയസ്സുകാരിയെ എം.ഡി.എം.എ. നല്‍കി ലൈംഗിക പീഡിപ്പിക്കുകയും കുഴല്‍പ്പണം കടത്താന്‍ മറയാക്കുകയും ചെയ്ത സംഭവത്തില്‍ സഹോദരങ്ങളും പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. കല്ലൂര്‍ ഭരത ഇഞ്ചോടി വീട്ടില്‍ അമല്‍ കൃഷ്ണ (20) ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത സുഹൃത്ത് എന്നിവരാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. പെണ്‍കുട്ടിയെ കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ഉപയോഗിച്ചെന്ന പരാതിയിലാണ് അമലിന്റെ സഹോദരന്‍ അതുല്‍ കൃഷ്ണ (25) യെ അറസ്റ്റു ചെയ്തത്.
മദ്യപിച്ച് കാറോടിച്ച എക്സൈസ് ഉദ്യോഗസ്ഥൻ അപകടമുണ്ടാക്കി; നാട്ടുകാർ പിടികൂടി
മദ്യലഹരിയില്‍ അമിത വേഗതയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥന്റെ കാര്‍ മറിഞ്ഞു. നെയ്യാര്‍ഡാം ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥനായ ഷിജുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
നിലവിളക്കിൽ നിന്ന് തീപടർന്ന് വീട്ടുപകരണങ്ങൾ കത്തിനശിച്ചു
പാലക്കാട് തച്ചമ്പാറയില്‍ നിലവിളക്കില്‍നിന്ന് തീ പടര്‍ന്ന് വീട്ടിലെ ഗൃഹോപകരണങ്ങളടക്കം കത്തിനശിച്ചു. ഇടുക്കുറിശ്ശി സിറ്റിയിലെ അധ്യാപികയായ ദേവകി വീട്ടില്‍ നിലവിളക്കു തെളിച്ച് ക്ഷേത്രദര്‍ശനത്തിനു പോയപ്പോഴാണ് തീപ്പിടിത്തമുണ്ടായത്. ആളപായമില്ല.
പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് ജീവനക്കാർക്ക് പരിക്ക്
പാറശ്ശാല കെഎസ്ആര്‍ടിസി കറുങ്കൂട്ടി ഡിപ്പോയില്‍ ഇടിമിന്നലേറ്റ് പരിക്കേറ്റ സ്റ്റേഷന്‍ മാസ്റ്റര്‍ അടക്കം അഞ്ച് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റേഷന്‍ മാസ്റ്റര്‍ സാബുവിനെ തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ ഇട്രോണിക് ഉപകരണങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഓഫീസിലെ സ്വിച്ച് ബോര്‍ഡ് പൂര്‍ണമായും കത്തിനശിച്ചു.
കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം: ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർക്കെതിരെ കേസ്
കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമര്‍ശം അടങ്ങിയ വീഡിയോ സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ച ഉത്തരേന്ത്യന്‍ ഇന്‍ഫ്ലുവന്‍സ് അമൃത് സിംഗ് ഡാരനെതിരെ കേസ് എടുത്തു. അമരാവതി സ്വദേശി ജൂഡ് വിപിന്റെ പരാതിയില്‍ ഫോര്‍ട്ടു കൊച്ചി പൊലീസാണ് കേസെടുത്തത്.
ഡൽഹിയിലെ ക്രമസമാധാനം: അമിത് ഷാ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി
ഡല്‍ഹിയില്‍ പ്രതിഷേധം തടയാനുള്ള സാധ്യതയെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ഷാ ചർച്ച നടത്തിയത്. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളില്‍ ഇതുവരെ രജിസറ്റര്‍ ചെയ്ത 57 കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറി.
ഐഎസ്ആർഒയുടെ പുതിയ നാവിക് ഉപഗ്രഹം ഒക്ടോബർ 30-ന് വിക്ഷേപിക്കും
ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും പുതിയ നാവിക് ഉപഗ്രഹം 30 ന് വിക്ഷേപിക്കും. സ്മാര്‍ട്ട് ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ഫിറ്റ്നെസ് ട്രാക്കറുകള്‍ എന്നിവയില്‍ ലൊക്കേഷന്‍ വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നതിനു സഹായിക്കുന്ന സംവിധാനങ്ങളുമായാണ് ഈ ഉപഗ്രഹം വിക്ഷേപിക്കുന്നത്.
ചൈന വിസ അപേക്ഷാ രീതിയിൽ മാറ്റം വരുത്തി; നേരിട്ട് അപേക്ഷ സ്വീകരിക്കും
വിസ അപേക്ഷാ രീതിയില്‍ ചൈന മാറ്റം വരുത്തി. വിസ അപേക്ഷകളും കോണ്‍സുലര്‍ രേഖകളുടെ നിയമസാധൂകരണ അപേക്ഷകളും നേരിട്ട് സ്വീകരിക്കും. ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസിയിലും മുംബൈയിലെ കോണ്‍സുലേറ്റ് ജനറലിലുമാകും അപേക്ഷകള്‍ സ്വീകരിക്കുക. ഇതോടെ ഇന്ത്യയിലെ നിലവിലുള്ള വിസ അപേക്ഷാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കും.
പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയ സംശയിക്കപ്പെടുന്ന ഭീകരബന്ധമുള്ളയാൾ പിടിയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കുകയും നിരോധിത ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നു സംശയിക്കുകയും ചെയ്യുന്ന 33-കാരനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന കസ്റ്റഡിയിലെടുത്തു. റാപ്പിഡോ ഡ്രൈവറായി ജോലി ചെയ്തിരുന്ന മുംബൈയിലെ മാഹിം സ്വദേശിയായ മുഹമ്മദ് ഹസന്‍ അബു സര്‍മദ് അക്തര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
ഡ്രൈവിങ് ലൈസൻസ് നടപടികളിൽ മാറ്റങ്ങൾക്ക് നിർദേശവുമായി കേന്ദ്ര സർക്കാർ
ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികളില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ലേണേഴ്സ് ലൈസന്‍സിനുള്ള സുരക്ഷാ പരിശീലനം വിജയിക്കാനുള്ള മാര്‍ക്ക് 60 ശതമാനത്തില്‍നിന്ന് 75 ശതമാനമായി ഉയര്‍ത്താനാണ് ഒരു നിര്‍ദേശം. ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദേശികള്‍ക്കും വ്യത്യസ്ത മാതൃകകളിലുള്ള ലൈസന്‍സുകള്‍ നല്‍കുന്നതും കരട് ഭേദഗതി നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
ടൈഗർ ഷ്രോഫിനെതിരായ വധശ്രമ കേസ്: ധനസഹായം നൽകിയയാൾ പിടിയിൽ
ടൈഗര്‍ ഷ്റോഫിനെതിരായ വധശ്രമ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ആക്രമണത്തിന് സാമ്പത്തിക സഹായം നല്‍കിയ പ്രതിയെ ആണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് പിടികൂടിയത്. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഹിമാന്‍ഷു ഭാവുവും സംഘാംഗമായ നീരജ് ഫരീദ്പുരിയയും അമേരിക്കയില്‍ അറസ്റ്റിലായി.
ടൈഗർ ഷ്രോഫിന് നേരെ വധശ്രമം: സൽമാൻ ഖാനുമായുള്ള അടുപ്പമെന്ന് വെളിപ്പെടുത്തൽ
നടന്‍ ടൈഗര്‍ ഷ്റോഫിനെ ലോറന്‍സ് ബിഷ്ണോയിയുടെ സംഘം വധിക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ സല്‍മാന്‍ ഖാനുമായുള്ള അടുപ്പമാണെന്ന് വെളിപ്പെടുത്തല്‍. അറസ്റ്റിലായ പ്രതികളിലൊരാളാണ് ചോദ്യംചെയ്യലില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ടൈഗര്‍ ഷ്റോഫ് 2022 ല്‍ സല്‍മാന്‍ ഖാനെ പുകഴ്ത്തി സംസാരിച്ചതും കാരണമായതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും; ബസിന് മുകളിലേക്ക് മണ്ണ് വീണ് ഡ്രൈവർ മരിച്ചു
തമിഴ്നാട്ടിലെ നീലഗിരിയില്‍ കനത്ത മഴയും മണ്ണിടിച്ചിലും. കൂനൂര്‍-മേട്ടുപ്പാളയം ചുരംറോഡില്‍ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഡ്രൈവര്‍ മരിച്ചു. കണ്ടക്ടര്‍ക്ക് ഗുരുതര പരിക്കേറ്റു. മേട്ടുപ്പാളയം-ഊട്ടി റോഡില്‍ 14-ഓളം ഇടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
പാകിസ്താനെക്കുറിച്ചുള്ള ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവന വിവാദത്തിൽ
കാശ്മീരിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നത് ‘അയല്‍ക്കാരനാണ്’ എന്ന് പാകിസ്താനെ ഉദ്ദേശിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള നടത്തിയ പ്രസ്താവന വിവാദമായി. ബാരാമുള്ളയില്‍ പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഫാറൂഖ് അബ്ദുള്ള.
വിമാന ഇന്ധന നികുതി വെട്ടിക്കുറച്ചു: തമിഴ്‌നാട് സർക്കാരിന് കേന്ദ്രത്തിന്റെ പ്രശംസ
വിമാനങ്ങൾക്കുള്ള ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ മൂല്യവർദ്ധിത നികുതി വൻതോതിൽ വെട്ടിക്കുറച്ച തമിഴ്‌നാട് സർക്കാരിന് കേന്ദ്ര സർക്കാരിന്റെ അപൂർവ്വ പ്രശംസ. ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾക്ക് ആശ്വാസമേകുന്നതാണ് തമിഴ്‌നാട് സർക്കാരിന്റെ ഈ തീരുമാനം.
ഫ്രാൻസിൽ രണ്ടാംഘട്ട പ്രക്ഷോഭം: അതി ജാഗ്രതയിൽ പൊലീസ്; കർഫ്യൂ പ്രഖ്യാപിച്ചു
ഫ്രാന്‍സില്‍ രണ്ടാംഘട്ട പ്രക്ഷോഭം. അതീവ ജാഗ്രതയില്‍ പൊലീസ്. സുരക്ഷയ്ക്കായി 70,000 സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. പാരീസ് ഉള്‍പ്പെടെയുളള നഗരങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. മെട്രോ സ്റ്റേഷനുകള്‍ അടച്ചു. പാരീസില്‍ ഇന്നലെ നടന്ന തീവ്രവാദി ആക്രമണത്തിന് പിന്നില്‍ വംശീയ വിദ്വേഷമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് പ്രതികരിച്ചു. പ്രതിഷേധക്കാരുടെ ഗ്യാസ് മാസ്‌കുകളും ആയുധങ്ങളും പിടിച്ചെടുത്തു.
സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ഹൂതി ആക്രമണം
സൗദി അറേബ്യയിലേക്ക് വീണ്ടും ആക്രമണം നടത്തി ഹൂതികള്‍. റിയാദ്, ദമാം, നജ്റാന്‍ വിമാനത്താവളങ്ങള്‍ ആക്രമിച്ചെന്ന് ഹൂതികളുടെ അവകാശവാദം. ഈസ്റ്റ് – വെസ്റ്റ് പൈപ്പ് ലൈനും, റാബിഗ് ഓയില്‍ റിഫൈനറിയും യാമ്പുവില്‍ ആരാംകോ കമ്പനിയും ആക്രമിച്ചു. സൗദി അറേബ്യയിലെ ത്വായിഫ്, യാംബു എന്നീ നഗരങ്ങളെ ലക്ഷ്യമിട്ട് ഹൂതി വിമതര്‍ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ അറബ് സഖ്യസേന തകര്‍ത്തു.
കരാറിൽ എത്തിയില്ലെങ്കിൽ ഇറാന് സൈനിക ആക്രമണ മുന്നറിയിപ്പുമായി ട്രംപ്
കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനെതിരെ വീണ്ടും സൈനിക ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഫ്ലോറിഡയില്‍ നടന്ന റിപ്പബ്ലിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്.
ബുർകിനാ ഫാസോയിൽ വധശിക്ഷ പുനഃസ്ഥാപിച്ചു; സൗന്ദര്യമത്സരങ്ങൾക്ക് നിരോധനം
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിനാ ഫാസോയില്‍ വധശിക്ഷ പുനഃസ്ഥാപിച്ചു. ക്യാപ്റ്റന്‍ ഇബ്രാഹിം ട്രോറെയുടെ നേതൃത്വത്തിലുള്ള സൈനിക ഭരണകൂടമാണ് രാജ്യത്ത് നിര്‍ത്തിവെച്ചിരുന്ന വധശിക്ഷ പുനഃസ്ഥാപിച്ചത്. സൗന്ദര്യമത്സര്യങ്ങള്‍ നിരോധിച്ചും സര്‍ക്കാര്‍ ഉത്തരവിറക്കി.
ഐഎസ്എൽ: കലൂർ സ്റ്റേഡിയത്തിന് ഇളവുകളോടെ തദ്ദേശ വകുപ്പ് വാടക നിശ്ചയിച്ചു
ഐഎസ്എല്‍ പുതിയ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങള്‍ക്ക് മൂന്നര ലക്ഷം രൂപ വാടകയ്ക്ക് കലൂര്‍ സ്റ്റേഡിയം അനുവദിച്ച് തദ്ദേശ വകുപ്പ് ഉത്തരവിറക്കി. 25 ലക്ഷം കരുതല്‍ തുക നല്‍കണം. നേരത്തെ ജിസിഡിഎ എട്ടു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി ഇടപെട്ടാണ് വാടക ഇളവു നല്‍കിയത്.
രണ്ടാം ട്വന്റി-20: ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ആവേശകരമായ വിജയം
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് നാലു വിക്കറ്റിന്റെ ആവേശ ജയം. തോല്‍വി മുന്നില്‍ കണ്ട ഇന്ത്യക്ക് 26 പന്തില്‍ പുറത്താവാതെ 51 റണ്‍സ് നേടിയ തിലക് വര്‍മയുടെ ഇന്നിംഗ്‌സാണ് വിജയം സമ്മാനിച്ചത്. 17 പന്തില്‍ 31 റണ്‍സുമായി നമന്‍ ധീറും, 13 പന്തില്‍ പുറത്താവാതെ 26 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയും നിര്‍ണായക പിന്തുണ നല്‍കി. ക്രൈസ്റ്റ്ചര്‍ച്ച്, ഹാഗ്ലി ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്ഡ ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്.
റിപ്പോ നിരക്കുകൾ വർധിച്ചേക്കും: മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദ്ധർ
ഡിസംബറിലും ഫെബ്രുവരിയിലും നടക്കാനിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ പണനയ യോഗത്തിലും നിരക്ക് വര്‍ധന പ്രഖ്യാപിച്ചേക്കും. അസംസ്‌കൃത എണ്ണവിലയിലുണ്ടാകുന്ന വര്‍ധനയും ഉയരുന്ന പണപ്പെരുപ്പവും കാരണം റിപ്പോ 6.25 ശതമാനം വരെ ഉയര്‍ന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ തുടരുകയാണെങ്കില്‍ ഏപ്രിലില്‍ വീണ്ടുമൊരു വര്‍ധനകൂടി ഉണ്ടായേക്കാം. നാലു വര്‍ഷത്തിനുശേഷം ഒക്ടോബറില്‍ റിപ്പോ കാല്‍ ശതമാനം ഉയര്‍ത്തിയിരുന്നു. ഇതോടെ നിരക്ക് 5.50 ശതമാനമായി. നിലവില്‍ ആഗോള വിപണിയില്‍ ക്രൂഡ് വില ബാരലിന് 105-110 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബറിലെ പണനയ സമിതി റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് തുടര്‍ച്ചയായ നിരക്ക് വര്‍ധനയ്ക്കുള്ള സാധ്യത ചര്‍ച്ചയായത്.
എഐ വോയ്സ് ക്ലോണിങ് തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി സൈബർ പൊലീസ്
നിര്‍മിതബുദ്ധി ഉപയോഗിച്ച് ഒരാളുടെ ശബ്ദം അനുകരിച്ച് പണം തട്ടുന്ന രീതിയായ എഐ വോയ്സ് ക്ലോണിങ് തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ പോലീസ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോകള്‍, ശബ്ദ സന്ദേശങ്ങള്‍ തുടങ്ങിയവയില്‍നിന്ന് ലഭിക്കുന്ന ശബ്ദ സാമ്പിളുകള്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ക്ക് ഒരാളുടെ ശബ്ദത്തിന് സമാനമായ ശബ്ദം സൃഷ്ടിക്കാന്‍ സാധിച്ചേക്കാം. പരിചയമുള്ളയാളുടെ ശബ്ദത്തില്‍ പണം ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ക്ക് കാള്‍ വന്ന നമ്പറില്‍ തന്നെ തിരിച്ചു വിളിക്കാതെ ആ വ്യക്തിയുടെ കുടുംബാംഗങ്ങളോടോ അല്ലെങ്കില്‍ സുഹൃത്തുക്കളോടോ വിവരം അന്വേഷിക്കുക. പണം അയയ്ക്കുന്നതിന് മുമ്പ് വീഡിയോ കോള്‍ ചെയ്യുക. പണം നഷ്ടപ്പെട്ടാല്‍ ഉടന്‍ ബാങ്കിനെ ബന്ധപ്പെടുക. 1930 എന്ന ഹെല്‍പ്ലൈന്‍ നമ്പറില്‍ വിളിക്കാം. സൈബര്‍ ക്രൈം പോര്‍ട്ടലായ cybercrime.gov.in വഴിയും പരാതി നല്‍കാം.
‘ഉടുമ്പൻചോല വിഷൻ’ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി
വര്‍ത്തമാനകാലത്തെ വാര്‍ത്താ സൃഷ്ടിയും അതിന്റെ പിന്നാമ്പുറത്തെ കഥകളും സംഭവവികാസങ്ങളാകുന്ന ചിത്രമാണ് ‘ഉടുമ്പന്‍ചോല വിഷന്‍’. ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ജോഡി നമ്പര്‍ 1 എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. ഗോപി സുന്ദര്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് ഡബ്സിയാണ്. അന്‍വര്‍ റഷീദിന്റെ സഹ സംവിധായകനായ സലാം ബുഖാരി സ്വതന്ത്ര സംവിധായകനാകുന്ന ഈ ചിത്രം കംപ്ലീറ്റ് മാസ് എന്റര്‍ടൈനറായാണ് പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്. മാത്യു തോമസ്, മിലിന്ദ് സോമന്‍, ശ്രീനാഥ് ഭാസി, സിദ്ദിഖ്, ദിലീഷ് പോത്തന്‍, വിശാഖ് നായര്‍, അശോകന്‍, ജിനു ജോസഫ്, ബാബുരാജ്, സുദേവ് നായര്‍, അഭിറാം രാധാകൃഷ്ണന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ഷഹീന്‍ സിദ്ദീഖ്, ഭഗത് മാനുവല്‍, ഗബ്രി ജോസ്, ഹസ്ലി അമാന്‍, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണന്‍, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ റഹ്‌മാന്‍ എന്നിവരെല്ലാം താരനിരയിലുണ്ട്.
കീർത്തി സുരേഷ് ചിത്രം ‘സത്യവാൻ സാവിത്രി’ നവംബർ 20-ന് തിയേറ്ററുകളിലേക്ക്
കീര്‍ത്തി സുരേഷ്, മിഷ്‌കിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രവീണ്‍ എസ് വിജയ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘സത്യവാന്‍ സാവിത്രി’ റിലീസിനൊരുങ്ങുകയാണ്. നവംബര്‍ 20 മുതലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കോടതി മുറിയും കേസ് വിസ്താരവുമൊക്കെ മുഖ്യ പശ്ചാത്തലമാവുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷിന്റെയും മിഷ്‌കിന്റെയും കഥാപാത്രങ്ങള്‍ അഭിഭാഷകരാണ്. മിഷ്‌കിന്‍ പേരു കേട്ട അഭിഭാഷകനും കീര്‍ത്തി സുരേഷ് ഈ മേഖലയില്‍ പേരെടുക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു നവാഗതയുമാണ്. കോടതി മുറികള്‍ പശ്ചാത്തലമാവുന്ന ചിത്രമാണെങ്കിലും ഇവിടെ ചില്ലറ നര്‍മ്മത്തിനും സ്‌കോപ്പ് ഉണ്ട്. ചാരുകേഷ്, ബാല ശരവണന്‍, ശില്‍പ മഞ്ജുനാഥ് എന്നിവര്‍ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബിവൈഡിയുടെ പ്രീമിയം ബ്രാൻഡ് ‘ഡെൻസ’ ഇന്ത്യയിലേക്ക്; ആദ്യ മോഡൽ ഡി9 എംപിവി
ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ ബിവൈഡിയുടെ പ്രീമിയം ബ്രാന്‍ഡ് ആയ ഡെന്‍സ നവംബര്‍ 13ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ വിപണിയിലെ ഡെന്‍സയുടെ ആദ്യ മോഡല്‍ ആയി ഡി9 എംപിവി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടും ഇലക്ട്രിക്, പ്ലഗ് ഇന്‍ ഹൈബ്രിഡ് വേരിയന്റുകളില്‍ ഈ ആഢംബര വാഹനം ലഭ്യമാണെങ്കിലും തുടക്കമെന്ന നിലയില്‍ ഇതിന്റെ ഇലക്ട്രിക് പതിപ്പ് മാത്രമായിരിക്കും ഇന്ത്യയില്‍ എത്തുക. 7 പേര്‍ക്ക് സുഗമമായി യാത്ര ചെയ്യാന്‍ കഴിയുന്ന ഈ എംപിവിയില്‍ 103.6 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കാണ് ഉണ്ടാവുക. ഒറ്റച്ചാര്‍ജില്‍ 600 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. 369 ബിഎച്ച്പി കരുത്ത് നല്‍കുന്ന ഡ്യുവല്‍ മോട്ടോര്‍ സംവിധാനമുള്ള ഡി9 എംപിവിക്ക് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.9 സെക്കന്‍ഡുകള്‍ മതിയാവും. 85-90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.
പുസ്തക പരിചയം: ഇന്ദു പി.കെ. എഴുതിയ ‘നിങ്ങൾ ക്യാമറയുടെ നിരീക്ഷണത്തിലാണ്’
കാല്പനികഭ്രമങ്ങളുടേതാണ് ഈ കഥകളുടെ ലോകം. പ്രണയത്തിന്റെയും നിരാസത്തിന്റെയും നിരാശകളുടെയും ഭൂമിക. അപ്പോഴും സ്‌നേഹശൂന്യതയില്‍നിന്നും സ്‌നേഹസമൃദ്ധിയിലേക്കുള്ള പ്രതീക്ഷകള്‍ അവ പുലര്‍ത്തുന്നു. അത്തരമൊരു പ്രതീക്ഷയാണ് ഈ കഥകളെ വ്യത്യസ്തമാക്കുന്നത്. നിശ്ചലവും വിരസവുമാകുന്ന നിത്യജീവിതത്തില്‍നിന്ന് സന്തോഷത്തിന്റേതായ ഇടങ്ങള്‍ തേടുന്ന കഥകള്‍. ‘നിങ്ങള്‍ ക്യാമറയുടെ നിരീക്ഷണത്തിലാണ്’. ഇന്ദു പി.കെ. മാതൃഭൂമി. വില 144 രൂപ.
ആരോഗ്യ ജാഗ്രത: എന്താണ് ജനിറ്റോയൂറിനറി സിൻഡ്രോം? അറിയേണ്ട കാര്യങ്ങൾ
ആര്‍ത്തവവിരാമ ഘട്ടത്തില്‍ സ്ത്രീകള്‍ ആരോടും പറയാതെ നിശബ്ദമായി സഹിക്കുന്ന ഒരു രോഗാവസ്ഥയാണ് ജനിറ്റോയൂറിനറി സിന്‍ഡ്രോം. ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവിലുണ്ടാകുന്ന ഇടിവാണ് ഇതിന്റെ പ്രധാന കാരണം. ഈസ്ട്രജന്‍ കുറയുമ്പോള്‍ യോനീ ചര്‍മ്മത്തിന്റെ കട്ടി കുറയുകയും മൃദുത്വം നഷ്ടപ്പെടുകയും രക്തയോട്ടവും ഈര്‍പ്പവും നഷ്ടപ്പെടുകയും ചെയ്യുന്നു. യോനിയില്‍ അനുഭവപ്പെടുന്ന കഠിനമായ വരള്‍ച്ച, നീറ്റല്‍, ചൊറിച്ചില്‍ തുടങ്ങി യോനീഭാഗത്തുണ്ടാകുന്ന തടിപ്പും അസ്വസ്ഥതയും ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ അനുഭവപ്പെടുന്ന കഠിനമായ വേദന. കൂടാതെ തക്കതായ ഈര്‍പ്പമില്ലാത്തതിനാല്‍ ബന്ധപ്പെട്ടതിനു ശേഷം ഉണ്ടാകുന്ന നേരിയ രക്തസ്രാവം അല്ലെങ്കില്‍ നീറ്റല്‍. ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുന്നതും മൂത്രം നിയന്ത്രിച്ചു നിര്‍ത്താന്‍ ബുദ്ധിമുട്ടി പെട്ടെന്ന് ഒഴിക്കേണ്ടി വരുന്നതും ഇതിന്റെ പ്രധാന ലക്ഷണമാണ്. കൂടാതെ, മൂത്രമൊഴിക്കുമ്പോള്‍ കഠിനമായ നീറ്റലും പുകച്ചിലും, ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ അറിയാതെ മൂത്രം പോകുന്നത് പോലെയുള്ള അസ്വസ്ഥതകളും അനുഭവപ്പെടാം. മൂത്രാശയത്തിലും മൂത്രനാളിയിലും ഇടയ്ക്കിടെയുണ്ടാകുന്ന അണുബാധകളും ഇതിന്റെ ഭാഗമായി വരാം. മൂത്രാശയ അണുബാധകള്‍ തടയുന്നതിനായി ദിവസവും ധാരാളം വെള്ളം കുടിക്കുകയും പതിവായി ലളിതമായ വ്യായാമങ്ങള്‍ ശീലമാക്കുകയും ചെയ്യേണ്ടതാണ്.




























