27.5 C
Kollam
Saturday 24th October, 2026 | 11:50:27 PM
Home International Pravasi ഖത്തർ കെഎംസിസി ഓഫീസിലെ കവർച്ച; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ആലോചന

ഖത്തർ കെഎംസിസി ഓഫീസിലെ കവർച്ച; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ആലോചന

Advertisement

ഖത്തർ കെഎംസിസി ഓഫീസിലെ കവർച്ചയിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ആലോചന. കുറ്റകൃത്യം ഖത്തറിൽ ആയതിനാൽ അന്വേഷണം വിദേശത്തേക്കും വ്യാപിപ്പിക്കേണ്ടതിനാലാണ് നീക്കം. ഇതിനിടെ കവർച്ചയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കെ എം സി സി മുൻ നേതാവ് റൊട്ടാന റസാഖും വ്യവസായി കമറുദീൻ പയ്യോളിയും ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി.

കീഴടങ്ങിയ ബാലകൃഷ്ണന്റെ കുറ്റസമ്മതവും ഒന്നാം പ്രതി ബോംബെ ഷാജിയുടെ ശബ്ദ സന്ദേശവുമാണ് ഖത്തർ കെ എം സി സി കവർച്ചയുടെ ആസൂത്രകരിലേക്കുള്ള സൂചന തുറന്നിട്ടത്. എന്നാൽ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദമാണ് പ്രതികൾ ആസൂത്രകരെന്ന് വിശേഷിപ്പിക്കുന്ന കെ എം സി സി മുൻ നേതാവ് റൊട്ടാന റസാഖും ഖത്തർ വ്യവസായി കമറുദ്ദീൻ പയ്യോളിയും ഉന്നയിക്കുന്നത്. ബോംബെ ഷാജിയെ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലെന്നും ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും റസാഖ്‌.

കവർച്ചയുടെ ആസൂത്രകൻ എന്ന് ഒന്നാംപ്രതി ബോംബെ ഷാജി പറയുന്ന കമറുദീനും ആരോപണങ്ങൾ നിഷേധിക്കുന്നുണ്ട്.

കവർച്ച ക്വട്ടേഷൻ ആണെന്ന് ഇതിനകം വ്യക്തമായിരിക്കെ ആസൂത്രകരിലേക്ക് എത്തണമെങ്കിൽ കൂടുതൽ അറസ്റ്റ് അനിവാര്യമാണ്. കേസിലെ ബാക്കി പ്രതികളായ കൊയിലാണ്ടി സ്വദേശി ബോംബെ ഷാജി, പയ്യോളി സ്വദേശി റാഷി, ബാവ എന്ന സ്വാലിഹ്, മമ്മളി എന്ന ഹസൻ, നിസാർ എന്നിവർ ഒളിവിലാണ്. സംഭവം നടന്നത് ഖത്തറിലായതിനാൽ അന്വേഷണം ഖത്തറിലേക്കും വ്യാപിപ്പിക്കേണ്ടിവരും. അതിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചേക്കും. വിദേശ ബന്ധമുള്ള പ്രതികൾ രക്ഷപ്പെടാനുളള സാഹചര്യം ഉണ്ടെന്നിരിക്കെ ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറപ്പെടുവിക്കുന്നതുൾപ്പെടെയുളള നടപടികളിലേക്ക് എത്രയും വേഗം കടക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here