27.5 C
Kollam
Sunday 25th October, 2026 | 12:00:09 AM
Home News Kerala പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ വീണ്ടും പിടിമുറുക്കി SIT; ചോദ്യം ചെയ്യാൻ നോട്ടീസ് നൽകും

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ വീണ്ടും പിടിമുറുക്കി SIT; ചോദ്യം ചെയ്യാൻ നോട്ടീസ് നൽകും

Advertisement

PSC പരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ, അംഗങ്ങൾ എന്നിവരെ ചോദ്യം ചെയ്യാൻ SIT വീണ്ടും നോട്ടീസ് നൽകും. അന്വേഷണം വൈകുന്നതിനെതിരെ ഹൈക്കോടതി സർക്കാരിനെതിരെ കഴിഞ്ഞ ദിവസം രൂക്ഷ വിമർശന ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ് നൽകാനുള്ള നീക്കം.ഡോ. എസ്.ശ്രീകുമാർ,എസ് എ സെയ്ഫ്, അബ്ദുൽ സമദ് വി ടി കെ, CK ഷാജിത്,ഡോ സ്റ്റാനി തോമസ് എന്നിവർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു.എന്നാൽ പ്രത്യേക പരിരക്ഷ പറഞ്ഞു അംഗങ്ങൾ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷ ക്രമക്കേടിൽ PSC മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ് അഡീഷണൽ സെക്രട്ടറി ആർ ഹരി എന്നിവരുടെ പങ്കു സ്ഥിരീകരിച്ച എസ് ഐ ടി ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നുള്ള അന്വേഷണത്തിലേക്ക് ആണ് നീങ്ങിയത്. ഇതിനെതിരെയാണ് PSC ഹൈക്കോടതിയെ സമീപിച്ചത്.

പ്രധാന പ്രതിയെ ചോദ്യംചെയ്യാതെ എങ്ങനെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുമെന്ന് ഹൈക്കോടതി ചോദ്യം ഉയർത്തിയ സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് നൽകി ചോദ്യം ചെയ്യാനുള്ള എസ്ഐടിയുടെ നീക്കം. ഇടത് അനുഭാവിയായ അരുൺ ജെ പ്രതാപ് ഉത്തരം എഴുതാതിരിക്കുകയോ അപൂർണ്ണ ഉത്തരം നൽകുകയും ചെയ്ത 58 മാർക്കിന്റെ 10 ഉത്തരങ്ങളാണ് മൂല്യനിർണയം നടത്താതെ ഒഴിവാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here