തരം താഴ്ത്തൽ നടപടി പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് CPM കേന്ദ്ര കമ്മിറ്റിക്ക് പി പി ദിവ്യയുടെ കത്ത്. ദിവ്യ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുമായി സംസാരിച്ചു. അതേസമയം ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണ പരാതിയിൽ നിന്ന് പിന്മാറാൻ ksu നേതാവ് ഷമ്മാസ് പണം ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണവുമായി കാർട്ടൺ ഇന്ത്യ എം.ഡി മുഹമ്മദ് ആസിഫ് .
2024 ലാണ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി പി ദിവ്യയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തുന്നത് എ ഡി എം നവീൻ ബാബുവിന്റെ മരണത്തിനെ തുടർന്നായിരുന്നു നടപടി. പിന്നാലെ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. ഇക്കാര്യങ്ങൾ പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രനേതൃത്വത്തിന് ദിവ്യ ഒരു ആഴ്ച മുൻപ് കത്തയച്ചത്. വിപുലീകരണ ജില്ലാ കമ്മിറ്റിലും ദിവ്യയെ തിരിച്ചുകൊണ്ടുവരാൻ നടപടി ഉണ്ടായില്ല. തുടർന്നു നേതൃത്വത്തിനെതിരെ പി.പി. ദിവ്യ അസംതൃപ്തി പരസ്യമാക്കി.
പിന്നാലെയാണ് ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം.
ടെൻഡറില്ലാതെയാണ് കരാർ നൽകിയതെന്ന കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസിൻ്റെ പരാതിയിലാണ് അന്വേഷണം. പരാതിയിൽ നിന്ന് പിന്മാറാൻ ഷമ്മാസ് പണം ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണവുമായി കാർട്ടൺ ഇന്ത്യ എം.ഡി മുഹമ്മദ് ആസിഫ് രംഗത്തെത്തി.
സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്ക് പരാതി ആസിഫ് നൽകി. അതേസമയം ആരോപണങ്ങളെ തള്ളി മുഹമ്മദ് ഷമ്മാസ് എത്തിയിരുന്നു.
കൃത്യമായ വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് പി.പി. ദിവ്യക്കെതിരെ പരാതി നൽകിയതെന്നാണ് ഷമ്മാസിന്റെ വിശദീകരണം.

































