27.1 C
Kollam
Monday 2nd November, 2026 | 09:57:27 AM
Home News Breaking News ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേട്, പി.പി. ദിവ്യക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേട്, പി.പി. ദിവ്യക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

Advertisement

കണ്ണൂർ. ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേടിൽ സി.പി.എം നേതാവ് പി.പി. ദിവ്യക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ടെൻഡർ നടപടികൾ ഒഴിവാക്കി കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നൽകിയെന്നാണ് ആരോപണം. കമ്പനി ദിവ്യയുടെ ബിനാമിയാണെന്നും പരാതിയുണ്ട്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് വിജിലൻസ് നടപടി. പ്രാഥമിക അന്വേഷണം ആരംഭിച്ച വിജിലൻസ് പരാതിക്കാരന്റെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ തീരുമാനമെടുക്കുക. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്ത് വിവരങ്ങളും വിജിലൻസ് അന്വേഷണ പരിധിയിലുണ്ട്.
കാർട്ടൺ ഇന്ത്യയ്ക്ക് കരാർ നൽകിയതിൽ ചട്ടലംഘനമുണ്ടായോ, സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് വിജിലൻസ് പരിശോധിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here