26.7 C
Kollam
Friday 23rd October, 2026 | 11:03:33 PM
Home News Breaking News സിഎംപി സംസ്ഥാന നേതാവ് പി കെ ശശിക്കു നേരെ സിപിഎം കല്ലേറ്,സംഘര്‍ഷം

സിഎംപി സംസ്ഥാന നേതാവ് പി കെ ശശിക്കു നേരെ സിപിഎം കല്ലേറ്,സംഘര്‍ഷം

പാലക്കാട് .സിഎംപി സംസ്ഥാന നേതാവ് പി.കെ. ശശിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് നേരെ കല്ലേറ് ഇതിനെത്തുടർന്ന് മണ്ണാർക്കാട്ട് സി.പി.എം – സി.എം.പി പ്രവർത്തകർ തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ ഉണ്ടായി.

സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടർന്ന് സി.എം.പിയിൽ ചേർന്ന പി.കെ. ശശിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട്ട് നടന്ന രാഷ്ട്രീയ വിശദീകരണ പ്രകടനത്തിന് നേരെയാണ് കല്ലേറുണ്ടായത്

കല്ലേറിനെത്തുടർന്ന് സി.പി.എം – സി.എം.പി പ്രവർത്തകർ തെരുവിൽ പരസ്പരം ഏറ്റുമുട്ടി. സംഘർഷാവസ്ഥയെത്തുടർന്ന് മണ്ണാർക്കാട് പോലീസ് സ്റ്റേഷന് മുന്നിലും നാടകീയ രംഗങ്ങൾ അരങ്ങേറി

സി.പി.എം പാലക്കാട് ജില്ലാ നേതൃത്വവുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെയും അച്ചടക്ക നടപടികളെയും തുടർന്ന്, വിമത കൺവെൻഷൻ വിളിച്ച് പാർട്ടിയെ വെല്ലുവിളിച്ച പി.കെ. ശശിയെ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ശശി സി.എം.പിയിൽ ചേരുകയും പാർട്ടി സംസ്ഥാന നേതാവായി ചുമതലയേൽക്കുകയുമാണുണ്ടായത്. ,ശശിയെ വെറുതേ വിടില്ലെന്ന് വെല്ലുവിളി സിപിഎം പലവേദികളിലും മുഴക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here