കണ്ണൂര്‍.കൊലവിളി പ്രസംഗത്തിൽ മുൻ എംഎൽഎ ടി ഐ മധുസൂദനെതിരെ കേസെടുത്തതിന് പിന്നാലെ കണ്ണൂരിലെ സിപിഐഎം കൂടുതൽ പ്രതിരോധത്തിൽ . സമാധാനന്തരീക്ഷം നിലനിൽക്കുന്ന ജില്ലയിൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് പ്രസംഗത്തിന് പിന്നിലെന്ന് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നുണ്ട്. ksu സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസിൻ്റെ പരാതിയിലാണ് പോലീസ് കലാപ ആഹ്വാനം, ഭീഷണി തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തത്.
മധുസൂദനൻ്റെ പ്രസംഗത്തെ ന്യായീകരിച്ച് നേതാക്കൾ ആരും രംഗത്ത് വരാത്തതും ശ്രദ്ധേയമാണ്. പാർട്ടി ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ ചോരയ്ക്ക് ചോര പ്രസംഗത്തെ മധുസൂദനന്റെ പ്രസംഗത്തോട് താരതമ്യം ചെയ്താണ് വിശദീകരണം നടത്തിയത്. പിന്നീട് താൻ മധുസൂദനനെ ന്യായീകരിച്ചില്ല എന്ന വാർത്ത കുറിപ്പുമായി കെ കെ രാഗേഷ് രംഗത്തു വന്നു. ജാമ്യം ലഭിക്കുന്ന വകുപ്പായതിനാൽ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തുന്നത് നടപടി ഉടൻ ഉണ്ടായേക്കും






























