Advertisement
തിരുവനന്തപുരം.ഒരൊറ്റ മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങിയതിൽ കോർപ്പറേഷനും മേയർക്കുമെതിരെ വ്യാപക വിമർശനം. ഓടകൾ ശുചിയാക്കാത്തതും മാലിന്യനിർമാർജനം കാര്യക്ഷമമല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി എന്നാണ് വിമർശനം.
രാവിലെ വീണ്ടും ഓടകൾ ശുചിയാക്കാൻ നഗരസഭ ജീവനക്കാർ എത്തി. മുംബൈയിലായിരുന്ന മേയർ വി വി രാജേഷ് ഇന്ന് വെള്ളക്കെട്ട് ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഇന്നലെ ഒരു മണിക്കൂർ പെയ്ത മഴയിൽ നഗരത്തിന്റെ പ്രധാന ഭാഗമായ തമ്പാനൂർ അടക്കം വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു. നിരവധി വാഹനങ്ങളും വെള്ളം കയറി നശിച്ചു.






























