യുവജന-വിദ്യാർഥി നേതാക്കളുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി.ഡി. സതീശൻ
യുവജന-വിദ്യാർഥി നേതാക്കളുടെ ചോരയ്ക്ക് പകരംചോദിക്കുമെന്നും എത്ര ക്രൂരമായാണ് നമ്മുടെ യുവജന-വിദ്യാർഥിനേതാക്കളെ കഴിഞ്ഞ സര്‍ക്കാര്‍ നേരിട്ടതെന്നും അതൊന്നും മറക്കുന്ന സര്‍ക്കാരായിരിക്കില്ല ഇതെന്നും വി.ഡി.സതീശന്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് നയിച്ച ജെന്‍ ഇന്ത്യാ മൂവ്മെന്റ് പദയാത്രയുടെ സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തില്‍ വരുമ്പോള്‍ മറക്കുന്നതാണ് പഴയരീതിയെന്നും നിങ്ങളുടെ ചോരയില്‍നിന്നാണ് ഈ സര്‍ക്കാര്‍ പിറന്നതെന്നും അതൊന്നും മറക്കില്ലെന്നും സതീശന് വ്യക്തമാക്കി. അതുകൊണ്ടാണ് അന്വേഷണങ്ങള്‍ നടക്കുന്നതും എസ്.ഐ.ടി.കള്‍ രൂപവത്കരിച്ചതെന്നും ആരെല്ലാം ഉത്തരവാദികളാണോ അവരെല്ലാം അകത്തുപോകുമെന്നും അതിനായി അവസാനംവരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
മെസി ഫുട്ബോൾ സ്പോൺസർഷിപ്പ് വിവാദം: വി. അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ആഭ്യന്തര വകുപ്പ് അനുമതി
ലയണല്‍ മെസിയുടെ പേരിലുള്ള ഫുട്ബോള്‍ സ്പോണ്‍സര്‍ഷിപ്പ് വിവാദത്തില്‍ മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേര്‍ക്കാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്കി. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കി.
അർജന്റീന ഫുട്ബോൾ ടീം വിവാദത്തിലെ അന്വേഷണത്തിനെതിരെ സിപിഎം; പ്രതിഷേധവുമായി എ. വിജയരാഘവൻ
അര്‍ജന്റീന ഫുട്ബോള്‍ ടീം വിവാദത്തില്‍ അഴിമതി ആരോപിച്ച് മുന്‍മന്ത്രി വി അബ്ദുറഹിമാന്, പ്രൈവറ്റ് സെക്രട്ടറി സി.സത്യപാലന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിനെതിരെ സിപിഎം. തങ്ങളുടെ കൂടെ വന്ന എല്ലാവരേയും സംരക്ഷിക്കുമെന്നും ഒരു വേട്ടയാടലും അനുവദിക്കില്ലെന്നും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന് പറഞ്ഞു. അന്വേഷണത്തിനെതിരെ സിപിഎം തിരൂര്‍ ഏരിയാ കമ്മിറ്റിയുടെനേതൃത്വത്തില്‍ തിരൂരില്‍ നടത്തിയ ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാണം കെട്ട പണിയാണ് വി.ഡി.സതീശന്, മുന്‍മന്ത്രി വി.അബ്ദുറഹിമാനെതിരെ നടത്തിയതെന്നും നല്ല മനുഷ്യനെ കള്ളക്കേസില്‍ കുടുക്കിയാല്‍ പാര്‍ട്ടി എതിര്‍ത്തു തോല്‍പ്പിക്കുമെന്നും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്പോട്ട് ബുക്കിംഗിൽ ക്രമക്കേട് സംശയം; 5,000 അധിക സ്ലോട്ടുകൾക്ക് ഹൈക്കോടതി അനുമതി തേടി
ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് ചെയ്യുന്നവര്‍ പലരും ദര്‍ശനത്തിന് എത്തുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്. ഏജന്‍സികള്‍ കൂട്ടമായി ബുക്കിംഗ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കും. 5000 സ്ലോട്ടുകള്‍ അധികമായി ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ടെന്നും ഇതിനായി ഹൈക്കോടതിയുടെ അനുമതി തേടിയെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈഡേ മാറ്റം മദ്യനയത്തിന് ശേഷമെന്ന് എക്സൈസ് മന്ത്രി എം. ലിജു
ഡ്രൈഡേ വേണ്ടെന്ന ധനകാര്യ സബ്ജറ്റ് കമ്മിറ്റിയിലെ നിലപാടില്‍ മറുപടിയുമായി എക്സൈസ് മന്ത്രി എം. ലിജു. ഡ്രൈ ഡേയില്‍ മാറ്റം വേണമോ എന്ന് മദ്യ നയത്തിന് ശേഷമാണ് തീരുമാനിക്കുക. മദ്യനയത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും ഡ്രൈഡേ ചര്‍ച്ചകള്‍ ഇപ്പോള്‍ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് മടങ്ങിവരവ്: പ്രതികരിക്കാനില്ലെന്ന് കെ. മുരളീധരൻ
ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങുന്ന പത്മജ വേണുഗോപാലിന്റെ തീരുമാനത്തില്‍ പ്രതികരിക്കാനില്ലെന്ന് കെ മുരളീധരന് വ്യക്തമാക്കി. കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്മജ കെപിസിസി നേതൃത്വത്തിന് കത്ത് നല്‍കും. പത്മജയുടെ രാജി നിര്‍ഭാഗ്യകരമാണെങ്കിലും പാര്‍ട്ടിയെ ബാധിക്കില്ലെന്ന് ബിജെപി നേതൃത്വവും പ്രതികരിച്ചു.
ഗുരുവായൂരിൽ ഭക്തരോട് മാന്യമായി പെരുമാറണമെന്ന് ദേവസ്വം ജീവനക്കാർക്ക് ഹൈക്കോടതി നിർദേശം
ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ദേവസ്വം ജീവനക്കാര്‍ മാന്യമായും ആദരവോടെയും പെരുമാറണമെന്ന് ഹൈക്കോടതി. ഏത് സാഹചര്യത്തിലും ഭക്തരോട് ദേഷ്യപ്പെടാനോ മോശമായി പെരുമാറാനോ ജീവനക്കാര്‍ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ഭക്തരുടെ പരാതിയെ തുടര്‍ന്ന് സ്വമേധയാ ഇടപെട്ടാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്.
മയിൽപ്പീലി യങ് സ്കോളർഷിപ്പ് ജില്ലാതല പരീക്ഷയ്ക്ക് ഹൈക്കോടതി അനുമതി
മയില്‍പ്പീലി യങ് സ്കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ ഹൈക്കോടതിയുടെ അനുമതി. ജില്ലാതല പരീക്ഷകള്‍ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഫലം പ്രഖ്യാപിക്കാനോ സംസ്ഥാനതല പരീക്ഷ നടത്താനോ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി.
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ 10 ജില്ലകളിൽ
രാജ്യത്തെ പോളിയോ വിമുക്തമാക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നവംബര്‍ 22 ഞായറാഴ്ച സംസ്ഥാനത്തെ 10 ജില്ലകളില്‍ നടക്കുമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന് അറിയിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് പരിപാടി നടക്കുക.
എസ്എഫ്ഐ പ്രതിഷേധം ഭയന്ന് പിന്മാറിയിട്ടില്ലെന്ന് മന്ത്രി റോജി എം. ജോൺ
എസ്എഫ്ഐ പ്രതിഷേധം ഭയന്ന് കാലടി ശ്രീശങ്കരാചാര്യ കോളേജിലെ പരിപാടിയില്‍ നിന്ന് പിന്മാറിയെന്ന പ്രചാരണങ്ങള്‍ക്കെതിരേ മന്ത്രി റോജി എം ജോണ്‍. മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രതിഷേധിച്ചപ്പോഴും 20 മിനിറ്റോളം അവിടെ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് മടങ്ങിയത് എന്നും അദ്ദേഹം വ്യക്തമാക്കി.
അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസ് വിധി: കള്ളമൊഴി നൽകാൻ സാക്ഷികളെ തയ്യാറാക്കി നിർത്തിയെന്ന് പി. ജയരാജൻ
കണ്ണൂരിലെ യൂത്ത് ലീഗ് പ്രവര്ത്തകന് അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജന്. തനിക്കും മറ്റുള്ളവര്‍ക്കുമെതിരെ കോടതിയില്‍ കള്ളമൊഴി നല്കാന് മുസ്ലിംലീഗ് നിരവധി സാക്ഷികളെ തയ്യാറാക്കി നിര്‍ത്തിയിരുന്നുവെന്ന് പി.ജയരാജന് ആരോപിച്ചു.
മണിപ്പൂരിൽ വ്യാജ വിഷമദ്യ ദുരന്തം: 17 മരണം, 200 പേർ ചികിത്സയിൽ
മണിപ്പൂരിലെ ചന്ദേല്‍ ജില്ലയിലെ ചക്പികരോങ് മേഖലയില്‍ വ്യാജ വിഷമദ്യം കഴിച്ച് 17 പേര് മരിച്ചു. 200 ഓളം പേരെ ഗുരുതരാവസ്ഥയില്‍ ഇംഫാലിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗ് ഇന്നലെ വൈകുന്നേരം ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷമാണ് മരണസംഖ്യയും ചികിത്സയിലുള്ളവരുടെ വിവരങ്ങളും പുറത്തുവിട്ടത്.
57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിൽ വർണ്ണാഭമായ തുടക്കം
57ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ വര്‍ണ്ണാഭമായ തുടക്കം. നവംബര്‍ 20 മുതല്‍ 28 വരെ ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന മേള ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തും ഫെസ്റ്റിവല്‍ ഡയറക്ടറും സംവിധായകനുമായ അശുതോഷ് ഗോവാരിക്കറും ചേര്‍ന്ന് തിരിതെളിച്ചു.
ഹരിയാനയിൽ പാൻമസാല കേന്ദ്രത്തിൽ 116 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ്; പ്രതിക്ക് റിമാൻഡ്
ഹരിയാണയിലെ ധന്‍രാജ് പാന്‍മസാല കേന്ദ്രത്തില്‍ 116 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി സെന്‍ട്രല്‍ ജി.എസ്.ടി. പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ധനമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ജുവനൈൽ ജസ്റ്റിസ് ആക്ടിൽ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത്
ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ ഭേദഗതി വരുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. പ്രായപൂര്‍ത്തിയാകാത്തവര്‍ പ്രതികളാകുന്ന കേസുകളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് കത്ത്. ഇരകളുടെ ദുരിതം കൂടി പരിഗണിക്കണമെന്നും കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നാലു റഫാൽ വിമാനങ്ങൾ കാണാനില്ലെന്ന റിപ്പോർട്ട് വ്യോമസേന മുൻ ഉപമേധാവി തള്ളി
ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള 36 റഫാല്‍ യുദ്ധവിമാനങ്ങളില്‍ നാലെണ്ണം കാണാനില്ലെന്ന് ബ്രിട്ടീഷ് ഏവിയേഷന്‍ മാഗസിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളി ഇന്ത്യന്‍ വ്യോമസേനയുടെ മുന്‍ ഉപമേധാവി എയര്‍ മാര്‍ഷല്‍ നര്‍മദേശ്വര്‍ തിവാരി രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ ചില ഇന്ത്യന്‍ റഫാല്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടതായി പാകിസ്താന് അവകാശപ്പെട്ടിരന്നു.
രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപിയുടെ രൂക്ഷവിമർശനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കോംപ്രമൈസ്ഡ് പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിക്ക് പണം ലഭിക്കുന്നുണ്ടോയെന്ന് ബിജെപി വക്താവ് തുഹിന്‍ സിന്‍ഹ ചോദിച്ചു.
രാജസ്ഥാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നേറ്റം; ബിജെപി പിന്നിൽ
രാജസ്ഥാനില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. ബഹുദൂരം പിന്നിലായി ബിജെപി. 37 ജില്ലാ പഞ്ചായത്തുകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 24 പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ് വന്‍ ലീഡ് നേടിയത്. എട്ട് സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. നാല് സീറ്റുകളില്‍ സ്വതന്ത്രരും ലീഡ് ചെയ്യുന്നു. 419 പഞ്ചായത്ത് സമിതികളില്‍ 177 സീറ്റുകളിലാണ് കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിയത്. ബിജെപിക്ക് 81 സീറ്റുകള്‍ മാത്രമാണ് സുരക്ഷിതമാക്കാന്‍ സാധിച്ചത്.
രാജസ്ഥാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും വലിയ നേട്ടം; ചുരുവിലും അക്കൗണ്ട് തുറന്നു
രാജസ്ഥാന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റവുമായി സിപിഎം. പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പില്‍ 50 സീറ്റുകളാണ് സിപിഎം നേടിയത്. അഞ്ച് ജില്ലാ പഞ്ചായത്ത് സീറ്റുകളിലും സിപിഎം വിജയിച്ചു. ബിജെപിയുടെ പോക്കറ്റായ ചുരുവിലും സിപിഎമ്മിന് അക്കൌണ്ട് തുറക്കാനായി. രാഷ്ട്രീയ ലോക്തന്ത്ര് പാര്‍ട്ടി 354 പഞ്ചായത്ത് സമിതി സീറ്റുകളും രണ്ട് ജില്ലാ പഞ്ചായത്തുകളും നേടിയിട്ടുണ്ട്.
തിരുപ്പരൻകുന്ദ്രം മലയിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ സുപ്രീം കോടതി അനുമതി
മധുര തിരുപ്പരന്‍കുന്ദ്രം മലയില്‍ ദര്‍ഗയോട് ചേര്‍ന്നുള്ള ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിക്കാന്‍ സുപ്രീം കോടതി അനുമതി നല്കി. ഈ മാസം 24ന് ഒറ്റത്തവണ ദീപം തെളിക്കാന്‍ ആണ് അനുമതി. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ബിജെപിയും ഹൈന്ദവസംഘടനകളും പ്രതികരിച്ചു.
യുവതിയുടെ വീട്ടിൽ വിവാഹാഭ്യർത്ഥനയുമായി അതിക്രമിച്ചു കയറിയ യുവാവ് മർദനമേറ്റ് മരിച്ചു
വിവാഹാഭ്യര്‍ത്ഥനയുമായി ഇന്‍ഫ്ളുവന്‍സറായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആരാധകന് പിതാവിന്റെയും അയല്‍ക്കാരുടെയും മര്‍ദനത്തില്‍ ദാരുണാന്ത്യം. യുപിയിലെ ഗാസീപ്പുര് സ്വദേശിയും ചെന്നൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരനുമായ അഭിനവ് ആണ് മരിച്ചത്.
‘ഓപ്പറേഷൻ മൺസൂൺ തണ്ടർ’: വൻ ലഹരിക്കടത്ത് ശൃംഖല തകർത്ത് എൻസിബി; ആറു പേർ അറസ്റ്റിൽ
നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അമേരിക്കന്‍ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനുമായി ചേര്‍ന്ന് വന്‍ ലഹരിക്കടത്ത് ശൃംഖല തകര്‍ത്തു. ‘ഓപ്പറേഷന് മണ്‍സൂണ്‍ തണ്ടറി’ലൂടെ ആറു പേരെ അറസ്റ്റ് ചെയ്തു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വഴി അമേരിക്കയിലേക്ക് ലക്ഷക്കണക്കിന് മരുന്നുകളാണ് ഇവര്‍ കടത്തിയത്.
ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നവംബർ 24 വരെ റദ്ദാക്കി
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. നവംബര്‍ 24 വരെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് നടപടി.
ഇന്ത്യ-പാകിസ്താൻ ബന്ധം മെച്ചപ്പെടുമെന്ന് പാക് മന്ത്രി മുസദിക് മസൂദ് മാലിക്
ഇന്ത്യയും പാകിസ്തനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന് പാക് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി മുസദിക് മസൂദ് മാലിക്. ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്ഗനൈസേഷന് സിവിലൈസേഷണല്‍ ഡയലോഗ് ഫോറത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലെത്തിയതായിരുന്നു അദ്ദേഹം.
എസ്.സി.ഒ ഫോറത്തിൽ മോദിയും പാക് മന്ത്രിയും ഒരേ നിരയിൽ: വിമർശനവുമായി കോൺഗ്രസ്
ഇന്ത്യയെ രക്തത്തില്‍ മുക്കുമെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ഇരിക്കുന്ന പാകിസ്താന് മന്ത്രി മുസാദിക് മാലിക്കിന്റെ ചിത്രം പങ്കുവെച്ച് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. എസ്.സി.ഒ ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് പ്രധാനമന്ത്രി മോദിയും പാകിസ്താന് കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക്കും ഒരേ നിരയില്‍ ഇരുന്നത്. അടുത്ത തവണ അദ്ദേഹത്തിന് ബിരിയാണിയും വിളമ്പുമെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.
താജ്മഹലും നിസാമുദ്ദീൻ ദർഗയും സന്ദർശിക്കാൻ പാക് മന്ത്രിക്ക് കേന്ദ്രം അനുമതി നിഷേധിച്ചു
താജ്മഹലും നിസാമുദ്ദീന്‍ ദര്‍ഗയും സന്ദര്‍ശിക്കണമെന്ന് പാകിസ്ഥാന് മന്ത്രി മസൂദ് മാലിക്ക് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഷാങ്ഹായ് സഹകരണ സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയപ്പോഴാണ് മുസാദിക്ക് മസൂദ് മാലിക്ക് തന്റെ ആഗ്രഹം പറഞ്ഞത്. എന്നാല്‍ കേന്ദ്രം അനുമതി നല്‍കിയില്ല.
ഹൂത്തി-സൗദി ഏറ്റുമുട്ടൽ രൂക്ഷം; ഹോർമുസിൽ രണ്ട് എണ്ണ ടാങ്കറുകൾക്ക് സ്ഫോടനം
ഹൂത്തികളും സൗദി സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. റിയാദിലെ കിം അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് ടവറിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ ലോക രാജ്യങ്ങള്‍ അപലപിച്ചു. അതേസമയം അമേരിക്കയ്ക്ക് വീണ്ടും കടുത്ത മുന്നറിയിപ്പുമായി ഇറാന് രംഗത്തുവന്നു. ഹോര്‍മൂസില്‍ രണ്ട് മണിക്കൂറിനിടെ 2 എണ്ണ ടാങ്കറുകള്‍ കൂടി സ്ഫോടനത്തിരയായതായി ഐആര്‍ജിസി അറിയിച്ചു.
യെമനിലെ ഹൊദൈത തുറമുഖത്തും സനയിലും സൗദി സഖ്യസേനയുടെ വ്യോമാക്രമണം
യെമനിലെ ഹൊദൈത തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന അറിയിച്ചു. തുറമുഖം വഴിയുള്ള ഹൂത്തികളുടെ ആയുധക്കടത്ത് തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും സനയിലെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായും സൗദി സഖ്യ സേന വ്യക്തമാക്കി. അദ, തായ്സ് മേഖലകളിലും വ്യോമക്രമണം നടത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടി ഉടനെന്ന് ഹൂത്തികളും വ്യക്തമാക്കിയതോടെ ചെങ്കടല്‍ മേഖല വീണ്ടും യുദ്ധഭീതിയിലാണ്.
കാഴ്ചപരിമിതരുടെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനൽ: പാകിസ്താനെ വിജയികളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം
മഴ കാരണം ഒരു പന്തും പോലും എറിയാതെ ഉപേക്ഷിച്ച കാഴ്ചപരിമിതരുടെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ പാക്കിസ്ഥാനെ വിജയികളായി പ്രഖ്യാപിച്ചത് വിവാദമായി. ഇന്ത്യന്‍ ടീം സമ്മാനദാന ചടങ്ങ് ബഹിഷ്കിച്ചു. നിയമപ്രകാരം ഇരുടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കണമെന്ന ടെക്നിക്കല്‍ കമ്മിറ്റിയുടെ ആദ്യ തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് ഇന്ത്യന്‍ ടീമിന്റെ പ്രതിഷേധം.
സയ്യിദ് മുഷ്താഖ് അലി ടി20: ത്രിപുരയ്ക്കെതിരെ കേരളത്തിന് അനായാസ ജയം
സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ത്രിപുരയ്ക്കെതിരെ കേരളത്തിന് മിന്നും ജയം. ആദ്യം ബാറ്റ് ചെയ്ത ത്രിപുരയെ 121 റണ്‍സിലൊതുക്കിയ കേരളം 5 വിക്കറ്റ് നഷ്ടത്തില്‍ അനായാസം ലക്ഷ്യം കണ്ടു. പുറത്താകാതെ 51 റണ്‍സ് നേടിയ സല്മാന് നിസാറാണ് കേരളത്തിന് വിജയമൊരുക്കിയത്.
ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ്: നേപ്പാളിനെതിരെ ഇന്ത്യ എയ്ക്ക് 306 റൺസിന്റെ കൂറ്റൻ ജയം
ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ നേപ്പാളിനെതിരേ ഇന്ത്യ എ ക്ക് 306 റണ്‍സിന്റെ കൂറ്റന്‍ ജയം. ഇന്ത്യ എ ഉയര്‍ത്തിയ 333 റണ്‍സെന്ന വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നേപ്പാളിന് വെറും 26 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ലിസ്റ്റ് എ ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്.
രൂപയ്ക്ക് ഏഴ് മാസത്തെ ഉയർന്ന നിരക്ക്; സ്വർണ-വെള്ളി വിലകളിൽ കനത്ത ഇടിവ്
അന്താരാഷ്ട്ര വിപണിയില്‍ രൂപയുടെ മൂല്യമുയര്‍ന്നു. ഡോളറിനെതിരെ ഏഴ് മാസത്തെ ഉയര്‍ന്ന നിരക്കായ 92.99 എന്ന നിലവാരത്തിലെത്തി. ഏപ്രില്‍ 20ന് ശേഷം ആദ്യമായാണ് രൂപ 93 ന് താഴേക്കെത്തുന്നത്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില കുറഞ്ഞതും വിദേശ നിക്ഷേപം കൂടിയതും നേട്ടമായി. ഓഹരി വിപണിയിലും മുന്നേറ്റം.അതേ സമയം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ കനത്ത ഇടിവ് തുടരുകയാണ്. 2025 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിന് സമീപമാണ് വിലകള്‍. യുഎസ് ഡോളറിന്റെ കരുത്ത്, കടപ്പത്രങ്ങളില്‍നിന്നുള്ള ഉയര്‍ന്ന വരുമാനം, പണപ്പെരുപ്പ സമ്മര്‍ദം, യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പണനയം കൂടുതല്‍ കര്‍ശനമാക്കിയേക്കുമെന്ന വിലയിരുത്തല്‍ എന്നിവയാണ് സ്വര്‍ണവിലയെ സമ്മര്‍ദത്തിലാക്കുന്നത്.
സ്റ്റാർലിങ്കിന് വെല്ലുവിളിയായി റിലയൻസ് ജിയോ; 1,600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ നീക്കം
ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിന് കടുത്ത വെല്ലുവിളിയുമായി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. ഇന്ത്യയില്‍ സ്വന്തം ഉപഗ്രഹ ഇന്റര്‍നെറ്റ് ശൃംഖല ഒരുക്കുന്നതിന്റെ ഭാഗമായി 1,600 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാനാണ് റിലയന്‍സിന്റെ നീക്കം. രാജ്യത്തിന്റെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനൊപ്പം വിദേശ ഉപഗ്രഹ സേവനദാതാക്കളെ ആശ്രയിക്കുന്നത് കുറയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യൻ സ്മാർട്ട്ഫോൺ കയറ്റുമതിയിൽ 20% ഇടിവ്; കാരണം മെമ്മറി ചിപ്പ് ക്ഷാമം
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വില്‍പ്പന ഇടിയുന്നു. ആഗോളതലത്തില്‍ തുടരുന്ന മെമ്മറി ചിപ്പുകളുടെ ക്ഷാമം വിപണിയെ പ്രതികൂലമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. 2026 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 20% ഇടിവുണ്ടായതായി സൈബര്‍ മീഡിയ റിസര്‍ച്ചിന്റെ (സിഎംആര്) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ വിപണിയിലെ എല്ലാ വിഭാഗങ്ങളെയും പ്രതിസന്ധി ഒരുപോലെ ബാധിച്ചിട്ടില്ല.
‘ഭൗമ’ രണ്ടാം വാരത്തിലേക്ക്; തിയറ്ററുകൾ 145 ആയി ഉയർന്നു, രണ്ടാം ഭാഗവും പ്രഖ്യാപിച്ചു
തിയറ്ററുകളില്‍ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുന്ന ഗോഥിക് ഹൊറര്‍ മിസ്റ്ററി ത്രില്ലര്‍ ചിത്രം ‘ഭൗമ’ രണ്ടാം വാരത്തിലേക്ക്. 90-ല്‍ നിന്നും 145 തിയറ്ററുകളുമായാണ് ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുന്നത്. മികച്ച പ്രതികരണമാണ് റിലീസ് കേന്ദ്രങ്ങളിലെല്ലാം ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം നടത്തിക്കഴിഞ്ഞു. ആദ്യ ഭാഗത്തിലെ ദുരൂഹതകളുടെ തുടര്‍ച്ചയായാണ് രണ്ടാം ഭാഗം ഒരുങ്ങുന്നതെന്ന സൂചനയാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്.
‘മെറി ബോയ്സ്’ ട്രെയിലർ പുറത്തിറങ്ങി
യുവത്വത്തിന്റെ സൗഹൃദവും പ്രണയവും ജീവിതക്കാഴ്ചകളും കോര്‍ത്തിണക്കി ലിസ്റ്റിന് സ്റ്റീഫന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ‘മെറി ബോയ്സ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്തത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് മാനസാണ്. ക്യാമ്പസ് ജീവിതത്തിന്റെ ഊര്‍ജവും സൗഹൃദങ്ങളുടെ ആഴവും പ്രണയത്തിന്റെ മനോഹരമായ നിമിഷങ്ങളും പുതിയ തലമുറയുടെ ജീവിതസാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.
ദിവസവും രണ്ട് ഈന്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ദിവസവും രണ്ട് ഈന്തപ്പഴം കഴിച്ചാല്‍ ലഭിക്കുന്ന 7 ആരോഗ്യഗുണങ്ങള്‍. നാരുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, പൊട്ടാസ്യം, മഗ്നീഷ്യം, പോളിഫെനോളുകള്‍ എന്നിവ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. കുറഞ്ഞതോ ഇടത്തരമോ ആയ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതിനാല്‍, മിതമായ അളവില്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.ലയിക്കാത്ത നാരുകള്‍ ആരോഗ്യകരമായ മലവിസര്‍ജ്ജനത്തെ സഹായിക്കുമ്പോള്‍, ലയിക്കുന്ന നാരുകള്‍ (osluble fiber) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. നാരുകള്‍ മലത്തിന് ആവശ്യമായ വ്യാപ്തി നല്‍കുകയും, ദഹനവ്യവസ്ഥയിലൂടെയുള്ള ഭക്ഷണാവശിഷ്ടങ്ങളുടെ സഞ്ചാരം സുഗമമാക്കുകയും ചെയ്യുന്നു. മൂന്നാഴ്ച ദിവസവും ഈന്തപ്പഴം കഴിച്ചവരില്‍ മലബന്ധ പ്രശ്നം കുറഞ്ഞതായി കണ്ടെത്തി.




























