29.2 C
Kollam
Wednesday 18th November, 2026 | 06:24:39 PM
Home Lifestyle Entertainment 14 വർഷത്തെ കാത്തിരിപ്പിന് വിരാമം; ‘ബാച്ച്‌ലർ പാർട്ടി ഡ്യൂക്സ്’ നാളെ തിയേറ്ററുകളിൽ

14 വർഷത്തെ കാത്തിരിപ്പിന് വിരാമം; ‘ബാച്ച്‌ലർ പാർട്ടി ഡ്യൂക്സ്’ നാളെ തിയേറ്ററുകളിൽ

Advertisement



അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്‌ലർ പാർട്ടി ഡ്യൂക്സ്’ നാളെ തിയേറ്ററുകളിലെത്തും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറും പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.

2012ൽ പുറത്തിറങ്ങി മലയാള സിനിമയിൽ കൾട്ട് പദവി നേടിയ ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം 14 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് എത്തുന്നത്. പഴയ ചിത്രത്തിന്റെ ആക്ഷൻ ആവേശവും സൗഹൃദത്തിന്റെ കരുത്തും പുതിയ കാലത്തിന്റെ ജെൻ സി വൈബും ചേർത്തുള്ള അവതരണമാണ് രണ്ടാം ഭാഗത്തിലൂടെ പ്രതീക്ഷിക്കുന്നത്. റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്കും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.

ടൊവിനോ തോമസ്, നസ്‌ലിൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. നാദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ, പാരിസ് ലക്ഷ്മി എന്നിവരും ചിത്രത്തിലുണ്ട്. താരങ്ങളുടെ വ്യത്യസ്ത ലുക്കുകളിലുള്ള പോസ്റ്ററുകൾ നേരത്തേ പുറത്തുവന്നത് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ‘ഡ്യൂക്സ്’ എന്ന ഫ്രഞ്ച് പദത്തിന് രണ്ട് എന്ന അർഥമുണ്ട്. ‘D’EUX’ എന്ന പേരിന്റെ ഭാഷാപരമായ അർഥവും ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന പ്രത്യേകതയും സിനിമയുടെ പേരിൽ കൗതുകമുണർത്തുന്നു.

അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. പഴയ ‘ബാച്ച്‌ലർ പാർട്ടി’യുടെ ആരാധകരും പുതിയ തലമുറയിലെ സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബാച്ച്‌ലർ പാർട്ടി ഡ്യൂക്സ്’.

LEAVE A REPLY

Please enter your comment!
Please enter your name here