28.1 C
Kollam
Monday 16th November, 2026 | 09:19:18 PM
Home News Breaking News ബെ​ൽ​ജി​യം ജേ​ഴ്സി​യോ​ട് വി​ട; ലു​ക്കാ​ക്കു ബൂ​ട്ട​ഴി​ച്ചു

ബെ​ൽ​ജി​യം ജേ​ഴ്സി​യോ​ട് വി​ട; ലു​ക്കാ​ക്കു ബൂ​ട്ട​ഴി​ച്ചു

Advertisement

ബ്ര​സ​ൽ​സ്: ബെ​ൽ​ജി​യ​ത്തി​ന്‍റെ ഇ​തി​ഹാ​സ താ​രം റൊ​മേ​ലു ലു​ക്കാ​ക്കു രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ​നി​ന്ന് വി​ര​മി​ച്ചു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലാ​ണ് 16 വ​ർ​ഷം നീ​ണ്ട രാ​ജ്യാ​ന്ത​ര ക​രി​യ​റി​ന് താ​രം വി​രാ​മ​മി​ട്ട​ത്. ബെ​ൽ​ജി​യ​ത്തി​ന്‍റെ ജേ​ഴ്സി​യ​ണി​യാ​ൻ ല​ഭി​ച്ച അ​വ​സ​ര​ത്തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഈ ​യാ​ത്ര പൂ​ർ​ണ​മാ​യും ആ​സ്വ​ദി​ച്ചെ​ന്നും ലു​ക്കാ​ക്കു കു​റി​ച്ചു.

അ​തേ​സ​മ​യം ക്ല​ബ് ഫു​ട്ബോ​ളി​ൽ തു​ട​രു​മെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ തു​ർ​ക്കി ക്ല​ബാ​യ ഫെ​ന​ർ​ബാ​ഷെ​യ്ക്കു വേ​ണ്ടി​യാ​ണ് ലു​ക്കാ​ക്കു ക​ളി​ക്കു​ന്ന​ത്. ബെ​ൽ​ജി​യ​ത്തി​നാ​യി 135 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 94 ഗോ​ളു​ക​ളാ​ണ് താ​രം നേ​ടി​യ​ത്. രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ നേ​ടി​യ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ലു​ക്കാ​ക്കു.

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, ല​യ​ണ​ൽ മെ​സി, അ​ലി ദേ​യി, സു​നി​ൽ ഛേത്രി ​എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ൽ ലു​ക്കാ​ക്കു​വി​ന് മു​ന്നി​ലു​ള്ള​ത്. നാ​ല് ലോ​ക​ക​പ്പു​ക​ളി​ലും മൂ​ന്ന് യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലും ബെ​ൽ​ജി​യ​ത്തി​നാ​യി ലു​ക്കാ​ക്കു ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here