നഗോയ: ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ മലയാളി താരം എം ശ്രീശങ്കറിനെ വെള്ളി. 8.07 ചാടിയാണ് നേട്ടം. രണ്ടാം ചാട്ടത്തിൽ മികച്ച ദൂരം കണ്ടെത്തിയ താരം നാലാം ചാട്ടത്തിൽ പരിക്കേറ്റ് പിന്മാറിയിരുന്നു.
പാലക്കാട് യാക്കര സ്വദേശിയായ ‘ശങ്കു’ ജൂലൈയിൽ നടന്ന ഗ്ലാസ്‌കോ കോമൺവെൽത്ത് ഗെയിംസിൽ 8.09 മീറ്റർ ദൂരം താണ്ടി വെള്ളി നേടിയിരുന്നു. കഴിഞ്ഞ തവണ ചൈനയിലെ ഹാങ്ചൗവിൽ നടന്ന ഏഷ്യൻ ഗെയിംസിലും വെള്ളിയായിരുന്നു.
































