29.9 C
Kollam
Friday 20th November, 2026 | 03:51:12 PM
Home News Breaking News ആളിക്കത്തി പ്രതിഷേധം; തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലേക്ക് ഇന്ത്യാ സഖ്യത്തിൻ്റെ മാർച്ച്, ബാരി ക്കേടിന് മുകളിൽ കയറി...

ആളിക്കത്തി പ്രതിഷേധം; തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലേക്ക് ഇന്ത്യാ സഖ്യത്തിൻ്റെ മാർച്ച്, ബാരി ക്കേടിന് മുകളിൽ കയറി രാഹുൽ ഗാന്ധി

Advertisement

​ന്യൂഡൽഹി: രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അപകടാവസ്ഥയിലാക്കിയ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷ എംപിമാരുടെയും ഇന്ത്യാ സഖ്യത്തിൻ്റെയും മാർച്ചിൽ സംഘർഷം . ഡൽഹിയിലെ തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ എംപിമാരും പ്രവർത്തകരും ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.

ഗ്യാനേഷ്‌ കുമാർ ഉടൻ രാജിവയ്‌ക്കുക, എസ്‌ഐആറിന്‌ മുന്പും ശേഷവും വോട്ടർപട്ടികയിൽനിന്ന്‌ ഒഴിവാക്കിയവരുടെ വിവരങ്ങൾ പുറത്തുവിടുക, എസ്‌ഐആറിന്‌ മുൻപുള്ള വോട്ടർപട്ടിക ഭാവി തെരഞ്ഞെടുപ്പുകൾക്ക്‌ ഉപയോഗിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാര്‍ച്ച്. ഇന്ത്യാ കൂട്ടായ്‌മയിലെ ഇരുന്നൂറോളം എംപിമാർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

ആകാശവാണി ഭവന് മുന്നിൽവെച്ച് പൊലീസ് മാർച്ച് തടഞ്ഞു. ഇതോടെ എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പോലീസ് ഉയർത്തിയ ബാരി ക്കേടിൻ്റെ മുകളിൽ കയറിയ രാഹുൽഗാന്ധി സമരക്കാർക്ക് വീര്യം പകർന്നു. പതിവ് സമര കാഴ് ചകളിൽ നിന്ന് വ്യത്യസ്ഥമായി ദേശീയ പതാകാ ഉയർത്തി കൊണ്ടായിരുന്നു പ്രതിഷേധം. ഗ്യാനേഷ്‌ കുമാറിന്റെ രാജിയില്ലാതെ പിന്മാറില്ലെന്നും സമരം കടുപ്പിക്കുമെന്നും പ്രതിപക്ഷ എംപിമാർ അറിയിച്ചു.