26 C
Kollam
Monday 16th November, 2026 | 09:07:32 AM
Home News Breaking News ഇന്ന് ദേശീയ മാധ്യമ ദിനം ; മാധ്യമങ്ങൾ ജനാധിപത്യത്തിൻ്റെ നാലാം തൂൺ

ഇന്ന് ദേശീയ മാധ്യമ ദിനം ; മാധ്യമങ്ങൾ ജനാധിപത്യത്തിൻ്റെ നാലാം തൂൺ

Advertisement

ന്യൂ ഡെൽഹി: രാജ്യത്ത് ഇന്ന് ദേശീയ മാധ്യമദിനം ആചരിക്കുന്നു.
1966 നവംബർ 16-നാണ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. ഇതിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ ദിവസം ദേശീയ മാധ്യമ ദിനമായി ആചരിക്കുന്നത്.

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും, ഒപ്പം അവ പാലിക്കേണ്ട ഉത്തരവാദിത്തങ്ങളും പൊതുജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

നിഷ്പക്ഷവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം സമൂഹത്തിന് എത്രകണ്ട് അനിവാര്യമാണെന്ന് ഓർമ്മിപ്പിക്കാനും, മാധ്യമ രംഗം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യാനും ഈ ദിനം ഉപയോഗിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here