തിരുവനന്തപുരം ജില്ലയുടെ ഇക്കോ ടൂറിസം ഭൂപടത്തിൽ സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്ന മാൻപാർക്ക് അടച്ചുപൂട്ടലിന്റെ വക്കിൽ..
പാർക്കിലെ മാനുകള്‍ക്ക് പരിചരണവും കാവലും കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതി. മാനുകൾ കമ്പിവേലി തകർത്തു പുറത്തിറങ്ങാൻ തുടങ്ങിയതോടെ സമീപ പ്രദേശങ്ങളിലെ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും നാട്ടുകാർ പറഞ്ഞു.
നെയ്യാർ ഡാമിനോട് ചേർന്ന് ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി 1994 ലാണ് മാൻപാർക്ക് സ്ഥാപിച്ചത്. വനഭൂമിയിൽ പ്രത്യേക ഭൂമി അളന്ന് തിട്ടപ്പെടുത്തി കമ്പിവേലി സ്ഥാപിച്ചാണ് പാർക്ക് നിർമ്മിച്ചത്. തിരുവനന്തപുരം തൃശൂർ മൃഗശാലകളിൽ നിന്നാണ് മാനുകളെ കൊണ്ടുവന്നത്.
അടുത്തിടെയാണ് വ്യാപകമായി പരിചരണവും കാവലും കുറഞ്ഞതോടെ സംരക്ഷണ വേലി തകർത്ത് മാനുകൾ പുറത്ത് ചാടാൻ തുടങ്ങിയത്. ചില മാനുകൾ തെരുവുനായകളുടെ ആക്രമണത്തിനിരയായി ചത്തൊടുങ്ങി.
മറ്റു ചിലത് ജനവാസ മേഖലകളിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കാൻ തുടങ്ങി..
മാനുകൾ പെറ്റു പെരുകിയതോടെ പാർക്കിൽ അവയെ ഉൾക്കൊള്ളാൻ
ആകാത്ത അവസ്ഥയായി. ഇതിനിടെ സെൻട്രൽ സൂ അതോറിറ്റിയുടെ നിയന്ത്രണങ്ങളെത്തി. ഇതിന് ഭാഗമായി മാനുകളുടെ വന്ധീകരണം നടന്നതോടെ പാർക്കിൽ പുതിയ പ്രസവങ്ങൾ നിന്നു. ഇതോടെ മാൻപാർക്കിലേക്കുള്ള ഫണ്ടും വെട്ടിക്കുറച്ചു..
































