26 C
Kollam
Monday 16th November, 2026 | 09:21:14 AM
Home News Kerala മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എം.എൽ.എമാരുടെയുമടക്കം ശമ്പളം ഇനി സ്പാർക്ക് വഴി

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എം.എൽ.എമാരുടെയുമടക്കം ശമ്പളം ഇനി സ്പാർക്ക് വഴി

Advertisement

തിരുവനന്തപുരം.മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എം.എൽ.എമാരുടെയുമടക്കം ശമ്പളം ഇനി സ്പാർക്ക് വഴി വിതരണം ചെയ്യാൻ ധനവകുപ്പ് തീരുമാനം. 2027 ജനുവരി മുതലാണ് ശമ്പളവും മറ്റ് ക്ലെയിമുകളും സംബന്ധിച്ച ബില്ലുകൾ സർക്കാർ ജീവനക്കാരുടെ മാതൃകയിൽ സ്പാർക്ക് സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുക.പ്രതിപക്ഷ നേതാവ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് അടക്കമുള്ളവരും ഇനി പുതിയ ക്രമീകരണത്തിലേക്ക് മാറും. ബില്ലെഴുതി ട്രഷറിയിൽ നൽകി ശമ്പളം കൈപ്പറ്റുന്ന രീതിയാണ് നിലവിലുള്ളത്. ഇതാണ് കൂടുതൽ സൗകര്യപ്രദമായ നിലയിൽ ബാങ്ക് അക്കൗണ്ടിലേക്ക് മാറുക.

ഭരണഘടനാപരമായ പദവികൾ വഹിക്കുന്ന ഉന്നത വ്യക്തികളുടെ ശമ്പള ബില്ലുകൾ കൂടുതൽ സുതാര്യവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രൈവറ്റ് സെക്രട്ടറിമാർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്പാർക്ക് സോഫ്റ്റ്‌വെയറിൽ ‘കോൺസ്റ്റിറ്റ്യൂഷണൽ അതോറിറ്റീസ്’ എന്ന പ്രത്യേക ഇനത്തിൽ പുതിയ ‘സ്പാർക്ക് ഐ.ഡികൾ’ ആരംഭിക്കുമെന്ന് ധനവകുപ്പ് ഉത്തരവിൽ പറയുന്നു. ഇതിനായി ബന്ധപ്പെട്ട പദവികൾ, നിയമസഭാ നിയോജകമണ്ഡലം, പദവി വഹിക്കുന്ന കാലയളവ് എന്നിവ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തും

LEAVE A REPLY

Please enter your comment!
Please enter your name here