Advertisement
തിരുവനന്തപുരം: അരുവിക്കരയിൽ കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ പുതിയ സോൺ രൂപീകരിച്ചു. കെസിസി അസോസിയേറ്റ് സെക്രട്ടറി റവ. എ .ആർ. നോബിൾ രൂപീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ഇവാഞ്ചാലിസ്റ്റ് സാബു പാലിയോട് അധ്യക്ഷനായി. സംസ്ഥാന യൂത്ത് കമ്മിഷൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അശ്വിൻ ഈ ഹാംലെറ്റിനെ യോഗത്തിൽ അനുമോദിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി ജെ മാത്യു മാരാമൺ, റവ രഞ്ചു ആർ ജോൺ, സുരാജ് ജെ എസ്, പാസ്റ്റർ രതീഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി റവ. രഞ്ചു ആർ ജോൺ (പ്രസിഡന്റ്), സുരാജ് ജെ എസ്(സെക്രട്ടറി), ബോവാസ് എസ് പി(ട്രഷറർ), വിപിൻ എസ്, ഇവാ. സാബു പാലിയോട്,തുഷാര ടി, ജിഷാ ജസ്റ്റിൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.































