27.6 C
Kollam
Saturday 14th November, 2026 | 08:21:59 PM
Home News Breaking News ചാലയിലെ സ്വർണ്ണക്കവച്ച : ആറ് പ്രതികൾ പിടിയിൽ,ഒരാൾ മഹാരാഷ്ട്ര സ്വദേശി; പ്രതികൾക്ക് കടയുടമയുമായി ബന്ധം

ചാലയിലെ സ്വർണ്ണക്കവച്ച : ആറ് പ്രതികൾ പിടിയിൽ,ഒരാൾ മഹാരാഷ്ട്ര സ്വദേശി; പ്രതികൾക്ക് കടയുടമയുമായി ബന്ധം

Advertisement

തിരുവനന്തപുരം: ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണം കവർന്ന കേസിൽ ആറ് പ്രതികളെ പൊലീസ് പിടികൂടി. കർണാടകയിലേക്ക് കടന്ന പ്രതികളെ പിന്തുടർന്നാണ് അന്വേഷണസംഘം വലയിലാക്കിയത്. പിടിയിലായ മഹാരാഷ്ട്ര സ്വദേശി
സമതൻ ദഗഡു ഖാദറിന് കടയുടമയുമായി അടുത്ത ബന്ധം ഉണ്ട്.

കവർച്ചയിൽ നേരിട്ട് പങ്കെടുത്ത നാല് പേരെ വയനാട് പടിഞ്ഞാറത്തറയിൽ നിന്നും, ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ട് പേരെ തിരുവനന്തപുരത്ത് നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടിട്ടുണ്ട്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.പിടിയിലായവരിൽ നിന്ന് കവർന്ന സ്വർണത്തിന്റെ ഒരു ഭാഗം പൊലീസ് കണ്ടെടുത്തു.

ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാർ വ്യാഴാഴ്ച രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കവർച്ച. ജ്വല്ലറിയുമായി ബന്ധമുള്ള ചിലരുടെ സഹായത്തോടെ ദിവസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് പ്രതികൾ കൃത്യം നടത്തിയത്.

ഏകദേശം രണ്ട് കിലോയോളം (250 പവൻ) സ്വർണം നഷ്ടപ്പെട്ടതായി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിടിയിലായവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here