നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം വ്യത്യസ്ത അഭിപ്രായങ്ങൾ നേടി തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഭഗവാൻ ശ്രീരാമനായി രൺബീർ കപൂർ എത്തുന്ന ചിത്രത്തിന്റെ വ്യത്യസ്തമായ ലുക്കും അവതരണവും ആണ് ശ്രദ്ധേയം.
ഏകദേശം 4,000 കോടി രൂപയുടെ വമ്പൻ ബജറ്റിലാണ് ചിത്രം എത്തിയത്. സിനിമയിലെ തന്നെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങളിലൊന്നായി രാമായണം മാറിയിട്ടുണ്ട്.
ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചും ഇപ്പോൾ വലിയ ചർച്ചകളാണ് നടക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം രൺബീർ കപൂറിന് ഓരോ ഭാഗത്തിനും 75 കോടി രൂപ വീതമാണ് പ്രതിഫലം. രണ്ട് ഭാഗങ്ങളിലുമായി താരം സ്വന്തമാക്കുന്നത് 150 കോടി രൂപയാണ്. സീതയായി എത്തുന്ന സായ് പല്ലവിക്ക് രണ്ട് ചിത്രങ്ങൾക്കുമായി 12 കോടി രൂപയാണ് പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ.
ശ്രദ്ധിക്കുക: രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യ ഭാഗം ആണ് ഈ അടുത്തിടെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയത്. രണ്ടാം ഭാഗം 2027 ദീപാവലി റിലീസായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം രാമായണത്തിന്റെ ഓരോ ഭാഗത്തിനും 75 കോടി രൂപ വീതമാണ് രൺബീർ കപൂർ പ്രതിഫലമായി വാങ്ങുന്നത്. അങ്ങനെ രണ്ട് ഭാഗങ്ങളിലുമായി താരത്തിന്റെ പ്രതിഫലം 150 കോടി രൂപയാകും.
നേരത്തെ ബ്രഹ്മാസ്ത്ര: പാർട്ട് വൺ – ശിവ എന്ന ചിത്രത്തിന് 25–30 കോടി രൂപയായിരുന്നു രൺബീറിന്റെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. വൻ വിജയമായ അനിമലിനായി 30–35 കോടി രൂപയും കൂടാതെ ലാഭവിഹിതവും താരം സ്വന്തമാക്കിയതായാണ് വിവരം.
സായ് പല്ലവി
ദക്ഷിണേന്ത്യൻ സിനിമയിൽ സാധാരണയായി ലഭിക്കുന്ന പ്രതിഫലത്തേക്കാൾ വലിയ തുകയാണ് രാമായണത്തിനായി സായ് പല്ലവിക്ക് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഓരോ ഭാഗത്തിനും ആറ് കോടി രൂപ വീതം, രണ്ട് ചിത്രങ്ങൾക്കുമായി ആകെ 12 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം.
ദക്ഷിണേന്ത്യൻ ചിത്രങ്ങൾക്കായി സാധാരണയായി 2.5–3 കോടി രൂപയാണ് സായ് പല്ലവി വാങ്ങിയിരുന്നതെന്നാണ് റിപ്പോർട്ടുകൾ. തണ്ടേൽ എന്ന ചിത്രത്തിനായി അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. രാമായണത്തിലൂടെ താരത്തിന്റെ പ്രതിഫലത്തിൽ വീണ്ടും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്





























